Author: Editorial Team

കൊ​ച്ചി ഫ്ലാ​റ്റ് കൊ​ല​പാ​ത​കം! പി​ന്നി​ല്‍ ല​ഹ​രി​ത്തർ​ക്ക​മെ​ന്ന് പോ​ലീ​സ്; പ്രതി പിടിയില്‍

കൊ​ച്ചി: കാ​ക്ക​നാ​ട് ഇ​ന്‍​ഫോ​പാ​ര്‍​ക്കി​നു സ​മീ​പ​മു​ള്ള ഫ്ലാ​റ്റി​ൽ നടന്ന കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ ല​ഹ​രിയുടെ പേരിലുള്ള ത​ര്‍​ക്ക​മെ​ന്ന് പോ​ലീ​സ്. പി​ടി​യി​ലാ​യ അ​ര്‍​ഷാ​ദി​ല്‍നിന്നു ക​ഞ്ചാ​വും എം​ഡി​എം​എ​യും പി​ടി​ച്ചെ​ടു​ത്തെ​ന്നു കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സി.​എ​ച്ച്.​ നാ​ഗ​രാ​ജു പ​റ​ഞ്ഞു. അ​ര്‍​ഷാ​ദി​ന്‍റെ സ​ഹാ​യി അ​ശ്വ​ന്തും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. സ​ജീ​വ​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ഫ്ലാ​റ്റി​ല്‍ സ്ഥി​ര​മാ​യി ല​ഹ​രി ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്നി​രു​ന്ന​താ​യാ​ണ് സൂ​ച​ന. നി​ര​വ​ധി ആ​ളു​ക​ള്‍ ഫ്ലാ​റ്റി​ല്‍ സ്ഥി​ര​മാ​യി വ​രു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടും പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്നും ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു. അ​പ​രി​ചി​ത​രാ​യ​വ​ര്‍ ഫ്ലാ​റ്റി​ലെ​ത്തു​മ്പോ​ള്‍ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രുന്നു. എന്നാൽ ഈ നിർദേശവും പാലിക്കപ്പെട്ടില്ല. ജ്വ​ല​റി​യി​ല്‍​നി​ന്ന് മൂ​ന്നു പ​വ​ന്‍ സ്വ​ര്‍​ണം മോ​ഷ്ടി​ച്ച കേ​സി​ല്‍ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ അ​ര്‍​ഷാ​ദ്.ഈ ​കേ​സി​ല്‍ ഒ​ളി​വി​ലി​രി​ക്കു​മ്പോ​ഴാ​ണ് ഇ​യാ​ള്‍ സ്ഥി​ര​മാ​യി ഫ്ലാ​റ്റി​ല്‍ എ​ത്തി​യി​രു​ന്ന​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ക​ര്‍​ണാ​ട​ക​ത്തി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​ര്‍​ഷാ​ദി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​സ്റ്റ​ഡി​ലെ​ടു​ക്കു​മ്പോ​ള്‍ ഇ​യാ​ളു​ടെ കൈ​വ​ശം മ​യ​ക്കു​മ​രു​ന്നു​ണ്ടാ​യി​രു​ന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യും. കൊ ല​പാ​ത​ക​ത്തി​ന് മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. മ​രി​ച്ച സ​ജീ​വ് കൃ​ഷ്ണ​യ്ക്കും അ​റ​സ്റ്റി​ലാ​യ അ​ര്‍​ഷാ​ദി​നും പു​റ​മേ മ​റ്റ് മൂ​ന്ന് പേ​ര്‍ കൂ​ടി ഫ്ലാ​റ്റി​ല്‍ താ​മ​സി​ച്ചി​രു​ന്നു. ഇ​വ​ര്‍ വി​നോ​ദ​യാ​ത്ര പോ​യി തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് എ​ത്തി​യെ​ങ്കി​ലും ഫ്ലാ​റ്റ് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഫ്ലാ​റ്റി​ന്‍റെ മ​റ്റൊ​രു താ​ക്കാ​ല്‍ ഉ​പ​യോ​ഗി​ച്ച് അ​ക​ത്തു ക​ട​ന്ന​പ്പോ​ഴാ​ണ് ര​ക്ത​ക്ക​റ​യും പി​ന്നാ​ലെ മൃ​ത​ദേ​ഹ​വും...

Read More

ചി​കി​ത്സ​തേ​ടു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു! ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ഇ​തോ​ടെ മാ​സ്ക് ധ​രി​ക്കാ​നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​ലി​ക്കാ​നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് കേ​സു​ക​ളും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് പൊ​തു​ജ​നാ​രോ​ഗ്യ വി​ദ​ഗ്ധ ഡോ. ​സു​നി​ല ഗാ​ർ​ഗ് പ​റ​ഞ്ഞു. രോ​ഗം​ഭേ​ദ​മാ​കു​ന്ന​വ​രു​ടെ നി​ര​ക്ക് മി​ക​ച്ച​താ​ണ്, പ​ക്ഷേ കേ​സു​ക​ൾ വ​ർ​ധി​ക്കു​ക​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. 9,000 കി​ട​ക്ക​ക​ൾ ഉ​ള്ള​തി​ൽ‌ 500 എ​ണ്ണ​ത്തി​ലും രോ​ഗി​ക​ളാ​യി. 2,129 ഐ​സി​യു ബെ​ഡു​ക​ളി​ൽ ഇ​തി​ന​കം 20-ല​ധി​കം രോ​ഗി​ക​ളാ​യി. 65 രോ​ഗി​ക​ൾ ഇ​പ്പോ​ൾ വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട ആ​വ​ശ്യ​മി​ല്ല, എ​ന്നാ​ൽ ജാ​ഗ്ര​ത​വേ​ണ​മെ​ന്ന് സു​നി​ല ഗാ​ർ​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ൽ 1,227 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 14.57 ശ​ത​മാ​ന​മാ​ണ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. എ​ട്ട് മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട്...

Read More

ബ​ഫ​ര്‍​സോ​ണ്‍, തീ​ര​ദേ​ശ വി​ഷ​യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണം: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി

കൊ​ച്ചി: ക​ര്‍​ഷ​ക​രെ ഏ​റെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന ബ​ഫ​ര്‍​സോ​ണ്‍ വി​ഷ​യ​വും തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​സ​ന്ധി​ക​ളും പ​രി​ഹ​രി​ക്കാ​ന്‍ സം​സ്ഥാ​ന-​കേ​ന്ദ്ര സ​ര്‍​ക്കാ​രു​ക​ള്‍ കൂ​ടു​ത​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സീ​റോ​മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി. സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ മു​പ്പ​താ​മ​ത് സി​ന​ഡി​ന്‍റെ ര​ണ്ടാം സ​മ്മേ​ള​നം കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ല്‍ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ര്‍​ഷ​ക​രും തീ​ര​ദേ​ശ​നി​വാ​സി​ക​ളും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണു ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ക​ര്‍​ദി​നാ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ വി​ശു​ദ്ധ പ​ദ​വി പ്ര​ഖ്യാ​പ​ന​വും സി​സ്റ്റ​ര്‍ മ​രി​യ സെ​ലി​ന്‍ ക​ണ്ണ​നാ​യി​ക്ക​ലി​ന്‍റെ ധ​ന്യ പ​ദ​വി പ്ര​ഖ്യാ​പ​ന​വും ഭാ​ര​ത​സ​ഭ​യ്ക്ക് ദൈ​വം ന​ല്‍​കി​യ അ​നു​ഗ്ര​ഹ​ങ്ങ​ളാ​ണ്. ജൂ​ബി​ലി​യു​ടെ​യും ന​വ​തി​യു​ടെ​യും നി​റ​വി​ലാ​യി​രി​ക്കു​ന്ന മെ​ത്രാ​ന്മാ​രെ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ അ​റി​യി​ച്ചു. 51 സീ​റോ​മ​ല​ബാ​ര്‍ ബി​ഷ​പ്പു​മാ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന സി​ന​ഡ് സ​മ്മേ​ള​നം ഹൊ​സൂ​ര്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ പൊ​ഴോ​ലി​പ​റ​മ്പി​ല്‍ ന​ല്‍​കി​യ ധ്യാ​ന​ചി​ന്ത​ക​ളോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് സി​ന​ഡ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.  ഭാ​ര​ത​ത്തി​ന്‍റെ അ​പ്പ​സ്‌​തോ​ല​നും വി​ശ്വാ​സ​ത്തി​ല്‍ പി​താ​വു​മാ​യ മാ​ര്‍ തോ​മാ​ശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ 1950ാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പ​ത​ക​ളി​ലും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​മാ​യി ന​ട​ത്ത​പ്പെ​ട്ട, പ്ര​ത്യേ​കി​ച്ച് പാ​ല​യൂ​രും കൊ​ടു​ങ്ങ​ല്ലൂ​രും ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ളെ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ശ്ലാ​ഘി​ച്ചു. സ​ഭാ​ത​ല​ത്തി​ലു​ള്ള മാ​ര്‍​തോ​മാ​ശ്ലീ​ഹാ​യു​ടെ 1950ാം ര​ക്ത​സാ​ക്ഷി​ത്വ അ​നു​സ്മ​ര​ണം ജൂ​ലൈ മൂ​ന്നി​ന് “സീ​റോ​മ​ല​ബാ​ര്‍ സ​ഭാ​ദി​ന’​ത്തി​ല്‍ ആ​ച​രി​ച്ച​തി​നെ​ക്കു​റി​ച്ചും ക​ര്‍​ദി​നാ​ള്‍ അ​നു​സ്മ​രി​ച്ചു. വൈ​ദി​ക​പ​രി​ശീ​ല​ന​ത്തി​ന്‍റെ പാ​ഠ്യ​പ​ദ്ധ​തി​ക​ള്‍ പു​ന​രാ​വി​ഷ്‌​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും പ​രി​ശു​ദ്ധ പി​താ​വ് ഫ്രാ​ന്‍​സി​സ് മാ​ര്‍​പ്പാ​പ്പ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന “സി​ന​ഡാ​ലി​റ്റി’​യെ​ക്കു​റി​ച്ചു​ള്ള മെ​ത്രാ​ന്മാ​രു​ടെ 16ാമ​ത് സാ​ധാ​ര​ണ സി​ന​ഡി​നെ​ക്കു​റി​ച്ചും സ​മ്മേ​ള​നം ച​ര്‍​ച്ച ചെ​യ്യും. “ആ​ത്മാ​വി​നോ​ട് തു​റ​വി​യു​ള്ള​വ​രാ​യി​രി​ക്കാം; ക​പ്പ​ലി​നെ കാ​റ്റ് മു​മ്പോ​ട്ട് കു​തി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​തു​പോ​ലെ അ​വി​ടു​ന്ന് ന​മ്മെ മു​മ്പോ​ട്ട് ന​യി​ക്കും’ എ​ന്ന ഫ്രാ​ന്‍​സി​സ് പാ​പ്പാ​യു​ടെ ചി​ന്ത സി​ന​ഡി​നെ വ​ഴി​ന​ട​ത്തു​മെ​ന്ന് ക​ര്‍​ദി​നാ​ള്‍ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ര​ണ്ടാ​ഴ്ച​ക്കാ​ലം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സി​ന​ഡി​ൽ മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച​ത​നു​സ​രി​ച്ച് വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച...

Read More

കോവിഡിനെതിരേ മുന്‍പന്തിയില്‍ അമേരിക്കയും ഇന്ത്യയും

വാഷിംഗ്ടണ്‍: കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ മറ്റു രാജ്യങ്ങളെക്കാള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച രാജ്യങ്ങളാണ് അമേരിക്കയും ഇന്ത്യയുമെന്ന് അമേരിക്കന്‍ ആരോഗ്യമന്ത്രാലയം. വൈറ്റ്ഹൗസിലെ കൊറോണ വൈറസ് പ്രതികരണ ഏകോപന ഉദ്യോഗസ്ഥനായ ഡോ. ആഷിഷാണ് ഇരു രാജ്യങ്ങളും കൈവരിച്ച നേട്ടങ്ങള്‍ വിവരിച്ചത്. അമേരിക്കയിലെയും ഇന്ത്യയിലെയും മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധകുത്തിവയ്പ് നല്‍കാന്‍ സാധിച്ചു. കോവിഡ്മൂലം വലഞ്ഞ മറ്റുരാജ്യങ്ങള്‍ക്ക് മരുന്നുകളായും മറ്റുമുള്ള സഹായം എത്തിക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മഹാമാരിക്കാലത്ത് മറ്റു രാജ്യങ്ങളെക്കാള്‍ കൂടുതല്‍ സഹായമെത്തിക്കാന്‍ രണ്ടുരാജ്യങ്ങള്‍ക്കും സാധിച്ചു. ഇന്ത്യയുടെ 75 ാം സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവിന്റെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനുഷിക മാഹാത്മ്യം, സ്വാതന്ത്ര്യം, വൈവിധ്യം, വിശ്വാസം, നിയമവ്യവസ്ഥ തുടങ്ങിയവയാണ് ഇരുരാജ്യങ്ങളെയും ഒരുമിപ്പിക്കുന്ന ഘടകങ്ങളെന്ന് ഡോ. ആഷിഷ്...

Read More

റഷ്യന്‍ പെട്രോളിയം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതില്‍ അമര്‍ഷം

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉല്‍പന്നങ്ങളില്‍ അമേരിക്ക അമര്‍ഷം പ്രകടിപ്പിച്ചു. റഷ്യ ഉല്‍പാദിപ്പിക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങളാണ് ഇന്ത്യ അമേരിക്കയ്ക്ക് കയറ്റുമതി ചെയ്യുന്നതെന്ന് അമേരിക്ക ആരോപിക്കുന്നു. യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഫെബ്രുവരിമുത്യ റഷ്യക്കുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഊര്‍ജാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മിത അസംസ്‌കൃത എണ്ണ, പെട്രോളിയം ഉല്‍പന്നങ്ങള്‍, കല്‍ക്കരി, വാതകം എന്നിവ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യയില്‍നിന്നുള്ള എണ്ണയാണെന്ന വസ്തുത മറച്ചുവച്ചാണ് ഇന്ത്യ അമേരിക്കയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നത്. ഇത് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ലംഘനമാണെന്ന് അമേരിക്ക ആരോപിക്കുന്നു. റഷ്യയില്‍നിന്നുള്ള എണ്ണയെന്ന വസ്തുത മറച്ചുവച്ചാണ് ഇന്ത്യ, അമേരിക്കയ്ക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്നതെന്ന് അമേരിക്ക ആരോപിച്ചു. പുറംകടലിലെത്തുന്ന റഷ്യന്‍ ടാങ്കറില്‍നിന്ന് ഇന്ത്യന്‍ കപ്പലിലേക്ക് മാറ്റുന്ന അസംസ്‌കൃത എണ്ണയും മറ്റും ഗുജറാത്ത് തീരത്തുള്ള തുറമുഖത്ത് എത്തിക്കുകയാണ്. ഇത് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കിള്‍ പത്ര സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്‌കരിച്ച പെട്രോളിയം ഉല്‍പന്നങ്ങള്‍ കപ്പലില്‍ ശേഖരിച്ചശേഷം ലക്ഷ്യസ്ഥാനമില്ലാതെ കടലില്‍ സഞ്ചരിക്കും. നിര്‍ദേശം ലഭിക്കുന്നതനുസരിച്ച് ചരക്കുകപ്പല്‍ ന്യൂയോര്‍ക്കിലേക്ക് യാത്രതിരിക്കുമെന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പത്ര പറഞ്ഞു. റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറുടെ പ്രസ്താവനയില്‍ ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയ നടപടിക്ക് ഇതുവരെ ഇന്ത്യ അംഗീകാരം നല്‍കിയിട്ടില്ല. പെട്രോളിയം അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ലോകരാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. എന്നാല്‍ റഷ്യയില്‍നിന്ന് അപൂര്‍വമായി മാത്രമായിരുന്നു ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങള്‍ റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് എണ്ണവിലയില്‍ റഷ്യ ഇളവ് നല്‍കിയിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് റഷ്യന്‍ എണ്ണ വ്യാപകമായി ഇന്ത്യ ഇറക്കുമതി ചെയ്യാന്‍...

Read More