പ്രഫ. ഗോപിനാഥ് മുതുകാടിന് ഷിക്കാഗോ മലയാളി അസോസിയേഷൻ സ്വീകരണം നൽകുന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധ മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ പ്രഫ. ഗോപിനാഥ് മുതുകാടിന് സ്വീകരണം നൽകുന്നു. വിവിധ സ്റ്റേജുകളിലായി എണ്ണായിരത്തിൽ പരം മാജിക് ഷോകൾ നടത്തി ജനഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിയാണ് ഗോപിനാഥ് മുതുകാട്. അദ്ദേഹം ഇപ്പോൾ പ്രൊഫഷണൽ മാജിക് ഷോകൾ നിർത്തി തന്റെ കഴിവും സമയവും സന്പത്തും മുഴുവൻ കേരളത്തിലെ ഭിന്നശേഷിയുള്ള കുട്ടികൾക്കായി വിനിയോഗിക്കുകയാണ്. 2019 ൽ അവർക്കുവേണ്ടി ഒരു ആർട്ട് സെന്റർ തന്നെ അദ്ദേഹം ആരംഭിച്ചു. കുട്ടികളെ അവരുടെ കഴിവിനനുസരിച്ച് പല തരത്തിൽ മാജിക് പരിശീലിപ്പിച്ച് സ്വയം പര്യാപ്തരായി സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുകയാണ് ഈ ആർട്ട് സെന്ററിലൂടെ. ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പ്രഫ. ഗോപിനാഥ് മുതുകാട് തന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ വിശദീകരിക്കുന്നതാണ്. പരിപാടിയുടെ ജനറൽ കോർഡിനേറ്റർ ജോർജ്...
Read More



