മധു വധക്കേസ്! പ്രതിഭാഗം അഭിഭാഷകൻ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പ്രതിഭാഗം അഭിഭാഷകനെതിരെ വിചാരണ കോടതി. ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതമുണ്ടാകുമെന്ന് അഭിഭാഷകൻ ഭീഷണിപ്പെടുത്തിയെന്ന് കോടതി. മധു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിധിയിലാണ് അഭിഭാഷകനെതിരായ പരാമർശം. മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതിയാണ് ഇന്ന് 12 പ്രതികളുടെയും ജാമ്യം റദ്ദാക്കിയത്. ജഡ്ജിയുടെ ഫോട്ടോയോടെ മോശം വാർത്തകൾ വരുമെന്നും ഭീഷണിയുണ്ടായിരുന്നു. ഹൈക്കോടതിയിൽ ഉത്തരം പറയേണ്ടിവരുമെന്നും താക്കീതും നൽകിയെന്നും കോടതിയുടെ വിധിന്യായത്തിൽ പറയുന്നു. പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ഇന്ന് ജാമ്യം റദ്ദാക്കിയത്. നേരത്തെ, മധു വധക്കേസിൽ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയിരുന്നു. പല സാക്ഷികളും കോടതിയിലെ വിസ്താരത്തിനിടെ മൊഴി മാറ്റിപ്പറഞ്ഞു. ഇതോടെയാണ് പ്രതികൾക്കെതിരേ പ്രോസിക്യൂഷൻ നീക്കം ആരംഭിച്ചത്. പ്രതികളിലൊരാൾ 63 തവണ സാക്ഷികളെ ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകളടക്കം ഹാജരാക്കി, പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിക്കുകയായിരുന്നു. മധു വധക്കേസിൽ ആകെ 16 പ്രതികളാണുള്ളത്. ഇതിൽ 12 പേർക്കെതിരെയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. 2018 മേയിൽ ഹൈക്കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നതടക്കമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. എന്നാൽ പ്രതികൾ ഈ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. രണ്ടാംപ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, നാലാം പ്രതി അനീഷ്, അഞ്ചാംപ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ധീഖ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, 11-ാം പ്രതി സജീവ്, 12-ാം പ്രതി കരീം, 15-ാം പ്രതി ബിജു, 16-ാം പ്രതി മുനീർ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. ഇതിൽ മൂന്ന്, ആറ്, എട്ട്, പത്ത്, 12 പ്രതികളുടെ അഭിഭാഷകർക്കതെിരെയാണ് ജഡ്ജിയുടെ...
Read More



