‘ഇന്ന് ആ തടി ആയാലും അഡ്ജസ്റ്റ് ചെയ്യാമത്രേ’; ഷായെ ക്ഷണിച്ച പിണറായിയെ വിമര്‍ശിച്ച് ഷിബു ബേബിജോണ്‍
തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ പരിഹസിച്ച് ആർ.എസ്.പി. നേതാവ് ഷിബു ബേബി ജോൺ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആ തടി പോരെന്നായിരുന്നു അന്ന് മാസ് ഡയലോഗ്. ഇന്ന് ആ തടി ആയാലും അഡ്ജസ്റ്റ് ചെയ്യാമത്രേ– ഷിബു ഫെയ്സ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. 2018 ഒക്ടോബറിലാണ് സംസ്ഥാന സർക്കാരിനെ തഴെയിടാനുള്ള ശേഷി അമിത് ഷായുടെ തടിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പ്രസംഗമധ്യേ പറഞ്ഞത്. വലിച്ച് താഴെയിട്ട് കളയാം എന്നാണ് ബി.ജെ.പിയുടെ തലതൊട്ടപ്പൻ വിചാരിക്കുന്നത്. അതിന് ആ തടി പോരാ. കണ്ടിട്ട് വെള്ളം കൂടുതലുള്ള തടിയാണെന്ന് തോന്നുന്നെന്നും അന്ന് പാലക്കാട്ട് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേ പിണറായി പരിഹസിച്ചിരുന്നു. അമിത് ഷാ കണ്ണൂരിൽ നടത്തിയ പ്രസംഗത്തിനായിരുന്നു അന്ന് മുഖ്യമന്ത്രി അത്തരത്തിൽ മറുപടി നൽകിയത്. വെറും 1,500 പാർട്ടിക്കാരെയും പോലീസിനെയും വെച്ച് ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും തടയാനും തകർക്കാനും ശ്രമിച്ചാൽ പിണറായി സർക്കാരിനെ വലിച്ചു താഴെയിടാനും ബി.ജെ.പി. മടിക്കില്ല എന്നായിരുന്നു അമിത് ഷാ പറഞ്ഞിരുന്നത്. കണ്ണൂർ താളിക്കാവിൽ ബി.ജെ.പിയുടെ ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത്...
Read More



