യുപിയിലെ ഹോട്ടലില്‍ തീപിടുത്തം: രണ്ടുപേര്‍ മരിച്ചു, ഏഴുപേര്‍ക്ക് പരിക്ക്
ലക് നൗ: ഉത്തര്‍പ്രദേശിലെ ലക്നൗവിലെ ഹസ്രത്ഗഞ്ചിലുള്ള ലെവാന ഹോട്ടലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ തീപിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. മരിച്ചത് ഒരു സ്ത്രീയും പുരുഷനുമാണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ ഏഴുപേരെ ലക്നൗവിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് സ്ഥലത്തെിയ അഗ്നിശമന സേന 18 പേരെ ഇതുവരെ രക്ഷപ്പെടുത്തി. ആറോളം പേര് ഇപ്പോഴൂം ഹോട്ടലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്. ആകെ 30 മുറികളുള്ള ഹോട്ടലിന്റെ 18 മുറികളിലാണ് താമസക്കാര്‍ ഉണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരുന്നതായി ഉത്തര്‍പ്രദേശ് പോലീസ്...
Read More



