ന്യൂജേഴ്‌സിയിൽ മിഷൻ ലീഗ് ചിൽഡ്രൻസ് പാർലമെന്‍റ് രജിസ്‌ട്രേഷൻ കിക്ക് ഓഫ് നടത്തി
ന്യൂജേഴ്‌സി: അമേരിക്കയിലെ ക്‌നാനായ റീജിയണിൽ ചെറുപുഷ്‌പ മിഷൻ ലീഗ് സംഘടിപ്പിക്കുന്ന ‘ചിൽഡ്രൻസ് പാർലമെന്റ്’ പരിപാടിയുടെ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ന്യൂ ജേഴ്‌സിയിൽ നടത്തി. ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ വച്ച് മിഷൻ ലീഗ് റീജിയണൽ ഡയറക്ടറും ഇടവക വികാരിയുമായ ഫാ. ബിൻസ് ചേത്തലിൽ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്‌തു. ജെസ്‌വിൻ കളപ്പുരകുന്നുംപുറം, ആൻലിയാ കൊളങ്ങായിൽ, ജയ്ഡൻ കുറുപ്പണാത്ത്, ജോനാഥൻ കുറുപ്പണാത്ത്, ബെറ്റ്‌സി കിഴക്കേപ്പുറം എന്നിവർ ആദ്യ ദിനം തന്നെ രജിസ്‌ട്രേഷൻ നടത്തി. മിഷൻ ലീഗ് റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ, ഇടവക ഓർഗനൈസർ ഫിനി മാന്തുരുത്തിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചെറുപുഷ്‌പ മിഷൻ ലീഗിന്‍റെ പ്ലാറ്റിനം ജൂബിലിയുടെ റീജിയണൽ തലത്തിലുള്ള സമാപന ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 15, 16 തീയതികളിൽ ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ വെച്ചാണ് ‘ചിൽഡ്രൻസ് പാർലമെന്റ്’ സംഘടിപ്പിക്കുന്നത്. ക്‌നാനായ റീജിയണിലെ എല്ലാ ഇടവകളിൽ നിന്നുമുള്ള മിഷൻ ലീഗ് നേതാക്കന്മാർ പങ്കെടുക്കും. വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പ്രഗൽഭരുമായുള്ള സംവാദങ്ങൾ, വിനോദ പരിപാടികൾ എന്നിവ ഇതിൽ...
Read More



