Author: Editorial Team

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​നു തെ​ളി​വി​ല്ല; സ്വാ​ഭാ​വി​ക​മാ​യ അ​പ​ക​ടം മാ​ത്രം; വി​ടു​ത​ല്‍ ഹ​ര്‍​ജി​യു​മാ​യി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം.​ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വി​ടു​ത​ല്‍ ഹ​ര്‍​ജി​യു​മാ​യി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. മ​ദ്യ​പി​ച്ചാ​ണ് വാ​ഹ​ന​മോ​ടി​ച്ച​തെ​ന്ന​തി​നു തെ​ളി​വി​ല്ലെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ വാ​ദം. സ്വാ​ഭാ​വി​ക​മാ​യ അ​പ​ക​ടം മാ​ത്ര​മാ​ണി​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. 2019 ഓ​ഗ​സ്റ്റ് മൂ​ന്നി​നു പു​ല​ര്‍​ച്ചെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം ജം​ഗ്ഷ​നു സ​മീ​പം ഇ​രു​ച​ക്ര​വാ​ഹ​നം നി​ര്‍​ത്തി​യി​ട്ട് ഫോ​ണി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന ബ​ഷീ​റി​നെ ശ്രീ​റാം ഓ​ടി​ച്ച വാ​ഹ​നം ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ​ഘ​ട്ടം​മു​ത​ല്‍ കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നി​രു​ന്നു. വാ​ഹ​ന​മോ​ടി​ച്ച​ത് താ​ന​ല്ലെ​ന്ന ശ്രീ​റാ​മിന്‍റെ വാ​ദം അം​ഗീ​ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പോ​ലീ​സ് സ്വീ​ക​രി​ച്ച​ത്. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നു തെ​ളി​യി​ക്കാ​നും ആ​ദ്യം കേ​സ​ന്വേ​ഷി​ച്ചി​രു​ന്ന അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പി​ന്നീ​ട് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ മൊ​ഴി​യി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ക​യും മാ​ധ്യ​മ​ങ്ങ​ളു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലും മൂ​ല​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. മ​ദ്യ​പി​ച്ച് അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​മോ​ടി​ച്ച് ഒ​രാ​ളെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പി​ന്നീ​ട് ശ്രീ​റാ​മി​നും സു​ഹൃ​ത്ത് വ​ഫ ഫി​റോ​സി​നു​മെ​തി​രെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. സം​ഭ​വ​മ​യ​ത്ത് ശ്രീ​റാ​മി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് വ​ഫ ഫി​റോ​സിന്‍റെ വി​ടു​ത​ല്‍ ഹ​ര്‍​ജി​യി​ല്‍ കോ​ട​തി ഇ​ന്നു വി​ധി പ​റ​യും. ഇ​വ​രു​ടെ വാ​ഹ​ന​മോ​ടി​ച്ചാ​ണ് ശ്രീ​റാം...

Read More

കുവൈറ്റിനെ കിഴക്കിന്‍റെ വെനീസാക്കി സമർപ്പണം 2022

കുവൈറ്റ് സിറ്റി :ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK), കുവൈറ്റിൽ ആതുരസേവന രംഗത്തു ജോലി ചെയ്യുന്ന ആലപ്പുഴ ജില്ലക്കാരായ ആരോഗ്യ പ്രവർത്തകരെ , COVID -19 മഹാമാരികാലത്തെ അവരുടെ സ്തുത്യർഹ്യമായ സേവനങ്ങൾ പരിഗണിച്ചു് ആദരിക്കുന്ന പരിപാടി സെപ്റ്റംബർ 16 വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ മുഖ്യ സ്പോൺസർ ആയ ബൂബിയാൻ ഗ്യാസ് കുവൈറ്റിന്‍റെ സഹകരണത്തോടെ നടന്നു. രാവിലെ പത്തു മണിയോട് തുടങ്ങിയ പൊന്നോണം പരിപാടി അഡ്വക്കേറ്റ് ജോൺ തോമസ് ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം നിർവഹിച്ചു. തിരുവാതിര, ചെണ്ടമേളം,ഗാനമേള,നൃത്ത നൃത്യങ്ങൾ അടങ്ങുന്ന വിവിധ കലാപരിപാടികളോടൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും ഓണാഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടി. പ്രശസ്ത ചലച്ചിത്രതാരം നവ്യ നായർ കിഴക്കിന്‍റെ വെനീസ് സമർപ്പണം 2022 ‘ ഉത്‌ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ രാജീവ്‌ നടുവിലെമുറി അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷധികാരി ബാബു പനമ്പള്ളി, അഡ്വൈസറി ബോർഡ് അംഗം അഡ്വ. ജോൺ തോമസ്, പ്രോഗ്രാം ജനറൽ കൺവീനർ സിറിൽ ജോൺ അലക്സ്‌ ചമ്പക്കുളം, പ്രോഗ്രാം കൺവീനർ മനോജ്‌ പരിമണം, വനിത ചെയർപേർസൺ അമ്പിളി ദിലി, ഇന്ത്യൻ ഡോക്ടെർസ് ഫോറം പ്രസിഡന്‍റ് ഡോക്ടർ അമീർ അഹമ്മദ്‌, ടിവിഎസ് ഹൈതർ ഗ്രൂപ്പ്‌ മാർക്കറ്റിംഗ് മാനേജർ ഗോപാൽ, ബെദർ അൽ സമ മാർക്കറ്റിംഗ് മാനേജർ റഹജാൻ കെ കെ എന്നിവർ സംസാരിച്ചു. ജനറൽ കോഓർഡിനേറ്റർ ബിനോയ് ചന്ദ്രൻ സ്വാഗതവും ട്രെഷറർ കുരിയൻ തോമസ് നന്ദിയും രേഖപെടുത്തി. മിമിക്രി ചലച്ചിത്ര തരാം ജയദേവ് കലവൂർ കലാപ്രകടനങ്ങളുടെ വർണ വിസ്മയം തീർത്തതോടൊപ്പം പ്രശസ്ത നാടൻ പാട്ട് കലാകാരൻ ആദർശ് ചിറ്റാർ കുവൈറ്റിലെ പ്രശസ്ത നാടൻ പാട്ടു കൂട്ടായ്മ പൊലികയോടൊപ്പം ചേർന്ന് നാടൻ പാട്ടുകൾ പാടി സദസ്സിനെ ആനന്ദത്തിൽ ആറാടിച്ചു. ഡി കെ ഡാൻസ്, കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ, ഉപാസന ഡാൻസ് സ്കൂൾ, ടാൽ ഡാൻസ് സ്റ്റുഡിയോ, കെ എം ആർ എം അഹ്മദി കൊയർ , സൃഷ്ടി സ്കൂൾ ഓഫ് ഡാൻസ്, ഭാരതാഞ്ജലി ഡാൻസ് അക്കാദമി, നൂപുര ധ്വനി എന്നീ സമിതികൾ പരിപാടികൾ അവതരിപ്പിച്ചു. പൊതു സമ്മേളനത്തിൽ സമർപ്പണം 2022 ന്റെ സോവനീർ, നവ്യ നായർ സോവനീർ കമ്മറ്റി ഭാരവാഹികളായ ഹരി പത്തിയൂർ, ലിബു പായിപ്പാടാൻ രാഹുൽ ദേവ്, മനോജ്‌ ചെങ്ങന്നൂർ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. അസോസിയേഷൻ ഭാരവാഹികളായ മാത്യു ചെന്നിത്തല, അനിൽ വള്ളികുന്നം, അബ്ദുൽ റഹ്മാൻ പുഞ്ചിരി, ബാബു തലവടി, ജി എസ് പിള്ള, ബിജി പള്ളിക്കൽ, സാം ആന്റണി, ശശി വലിയകുളങ്ങര, പ്രമോദ് ചെല്ലപ്പൻ, കൊച്ചുമോൻ പള്ളിക്കൽ, ജോമോൻ ചെന്നിത്തല, അജി ഈപ്പൻ, രതീഷ് കുട്ടംപേരൂർ, ജിജോ കായംകുളം, സുമേഷ് കൃഷ്ണൻ, സുരേഷ് വരിക്കോലിൽ, ഫ്രാൻസിസ് ചെറുകോൽ, ജോൺ തോമസ് കൊല്ലുകടവ്, സജീവ് കുമാർ, സജീവ് പുരുഷോത്തമൻ, രതീഷ് കൃഷ്ണ, സലിം പതിയാരത്തു, അനിൽ കുമാർ,നന്ദ കുമാർ, മാത്യു ജേക്കബ്, ലിസ്സൻ ബാബു, പൗർണമി സംഗീത്, അനിത അനിൽ, സുനിത രവി, ഹനാൻ സയ്ദ്, ഷീന മാത്യു, ജിത മനോജ്, ആനി മാത്യു, സുചിത്ര സജി, സാറാമ്മ ജോൺ, സിമി രതീഷ്, സൂര്യമോൾ റോബിൻസൺ, ബിന്ദു മാത്യു, ദിവ്യമോൾ സേവ്യർ, എന്നിവർ നേതിര്ത്വം...

Read More

കല കുവൈറ്റ് മെഗാ സാംസ്‌കാരിക മേള “മാനവീയം 2022′: കെ കെ ശൈലജ ടീച്ചർ മുഖ്യാതിഥി

കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളുടെ സാംസ്കാരിക മുഖമായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്‍റെ മെഗാ സാംസ്കാരിക പരിപാടിയിൽ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും, മുൻ ആരോഗ്യമന്ത്രിയുമായ സ: കെ കെ.ശൈലജ ടീച്ചർ മുഖ്യാതിഥിയായി പങ്കെടുക്കും. ഒക്ടോബർ 14 വെള്ളിയാഴ്ച വൈകുന്നേരം 2 :30നു സാംസ്‌കാരിക സമ്മേളനത്തോട് കൂടി ആരംഭിക്കുന്ന പരിപാടിയിൽ ഗായകൻ കണ്ണൂർ ഷെരീഫ് ,നാടൻ പാട്ട് കലാകാരി പ്രസീത ചാലക്കുടി ,ആഷിമ മനോജ് ,അനൂപ് കോവളം എന്നിവർ നയിക്കുന്ന സംഗീത കലാവിരുന്നും അരങ്ങേറും. സിനിമാ-നാടക നടൻ സന്തോഷ് കിഴാറ്റൂർ പരിപാടിയിൽ പങ്കെടുക്കും. മെഗാ സാംസ്‌കാരിക മേളയിലേക്ക് മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ്‌ ഭാരവാഹികൾ...

Read More

സാറാ ഹക്കമ്പി കാൻസർ ശസ്ത്രക്രിയക്കു ശേഷം ആശുപത്രി വിട്ടു

അർകാൻസസ് : മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും , അർകാൻസസ് ഗവർണർ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ സാറാ ഹക്കമ്പി സാന്‍റേഴ്സ് തൈറോയ്ഡ് കാൻസർ ശസ്ത്രക്രിയക്കു വിധേയമായ ശേഷം ശനിയാഴ്ച ആശുപത്രി വിട്ടതായി ഔദ്യോഗിക വക്താവ് ജൂഡ്ഡ്‌ ദീരേ അറിയിച്ചു .വെള്ളിയാഴ്ച യായിരുന്നു തൈറോയ്‌ഡിന്‌ സപീപ മുണ്ടായിരുന്ന ലിംപ്ഫ് നോഡുകൾ വിജയകരമായി നീക്കം ചെയ്തത് . ശസ്ത്രക്രിയക്ക് ശേഷം താൻ പൂർണമായി കാൻസർ വിമുക്തയായെന്ന് പിന്നീട് ഇവർ മാധ്യമപ്രവർത്തകരെ അറിയിച്ചു. നവംബറിൽ നടക്കുന്ന ഗവർണർ തിരെഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്നും അതിൽ യാതൊരു മാറ്റവും ഇല്ലെന്നും തെരഞ്ഞെടുപ്പു പ്രവത്തനങ്ങൾ ഉടൻ പുനരാരംഭിക്കുമെന്നും ഇവർ അറിയിച്ചു . കാൻസറിന്‍റെ ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താൻ കഴിഞ്ഞതിനാൽ പൂർണമായി മാറിയെന്നും ചികിത്സിക്കുന്ന ഡോക്ടർ പിന്നീട് കൂട്ടിച്ചേർത്തു ഈമാസം ആദ്യമാണ് തൈറോയ്ഡ് കാൻസർ കണ്ടെത്തിയത് . 2017 മുതൽ 2019 വരെ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചു . 2021 ലാണ് ഗവർണർ സ്ഥാനാർഥിയാകുമെന്ന പ്രഖ്യാപിച്ചത്. നിലവിലുള്ള റിപ്പബ്ലിക്കൻ ഗവർണറുടെ കാലാവധി പൂർത്തിയായതിനാലാണ് സാറക് അർക്കൻസാസ് ഗവർണ്ണർ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായതു .ദേശീയപ്രശ്നങ്ങളിൽ ബൈഡന്‍റെ തെറ്റായ നയങ്ങൾക്കെതിരെയും ഇടതുപക്ഷ തീവ്രവാദത്തിനെതിരായും തന്‍റെ ഓഫീസ് പ്രവർത്തിക്കുമെന്നും സാന്‍റേഴ്സ് പറഞ്ഞു...

Read More

ഷിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘോഷം അതിവിപുലമായി ആഘോഷിച്ചു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ വളരെ വിപുലമായി നടത്തി. സെപ്റ്റംബര്‍ പത്തിനു ശനിയാഴ്ച വൈകുന്നേരം നാലിനു ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് പ്രസിഡന്‍റ് ജോഷി വള്ളിക്കളത്തിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും പൊളിറ്റിക്കല്‍ & കണ്‍സ്യൂമര്‍ ടി.ഡി.ബുട്ടിയ മുഖ്യാതിഥിയായി പങ്കെടുത്തു. സൗത്ത് ബാരിംഗ്ടണ്‍ സിറ്റി മേയര്‍ പോളമക്കോസി, സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് ഓക് ലോണ്‍ പള്ളി വികാരി ഫാ.തോമസ് മാത്യൂ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഉച്ചകഴിഞ്ഞ് നാലോടെ വിഭവ സമൃദ്ധമായ ഓണസദ്യയ്ക്കു ശേഷം സാറാ അനില്‍ കോര്‍ഡിനേറ്റു ചെയ്ത മെഗാ തിരുവാതിര ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. മെഗാ തിരുവാതിരയോടനുബന്ധിച്ചു മാവേലി മന്നനെ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്‍റേയും അകമ്പടിയോടെ ലെജി പട്ടരുമഠം കോര്‍ഡിനേറ്റ് ചെയ്ത ഘോഷയാത്രയായി സമ്മേളന ഹാളിലേക്ക് ആനയിച്ചു. ഡോ.സിബിള്‍ ഫിലിപ്പ് മാസ്റ്റര്‍ ഓഫ് സെറിമണിയായി നടത്തിയ യോഗാനന്തരം ഷിക്കാഗോയിലെ വിവിധ കലാകാരികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഏറ്റവും ആസ്വാദ്യകരമായി. എസ്.എസ്.ആര്‍ ഷിക്കാഗോ സീറോ മലബാര്‍ കള്‍ച്ചറി അക്കാദഡമി മല്‍ഹാര്‍ ടീം, കഥക് ഡാന്‍സ്-തേജോ ലക്ഷ്മി& ടീം എന്നിവരുടെ ടാന്‍സും, ശോഭ ജിബി, മെര്‍ലിന്‍, ക്ലെമന്റ്, അയ്‌ന എന്നിവരുടെ ഗാനപൂക്കള്‍ പരിപാടിക്കും കൊഴുപ്പേകി. ഈ വര്‍ഷം ഹൈസ്‌കൂളില്‍ നിന്നും ഏറ്റവും മികച്ച രീതിയില്‍ ഗ്രോഡ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ വച്ച് സ്‌കോളര്‍ഷിപ്പ് നല്‍കി. ഒന്നാം സമ്മാനത്തിന് അര്‍ഹയായത് സ്വപ്‌ന അംമ്പലത്തികലിന് സ്വര്‍ണം ചിറമേല്‍  സ്‌പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡും രണ്ടാം സമ്മാനത്തിന് ജാസ്മിന്‍ സജി ഷിക്കാഗോ മലയാളി അസോസിയേഷന്‍ സ്‌പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡിനും അര്‍ഹയായി. അവാര്‍ഡു കമ്മറ്റി കോര്‍ഡിനേറ്റര്‍ ഡോ.സ്വര്‍ണം ചിറമേല്‍& ഡോ.സിബിള്‍ ഫിലിപ്പ് എന്നിവരായിരുന്നു. കലാമേള വിജയികളായ സബ്-ജൂനിയര്‍ റൈസിംഗ് സ്റ്റാര്‍ സ്ലോക കൊട്ടാരത്ത് നമ്പ്യാര്‍, ഹയ അനീഷ്, ജൂനിയര്‍-റൈസിംഗ് സ്റ്റാര്‍ തേജോ ലക്ഷ്മി അച്ചാറി എന്നിവര്‍ക്ക് ട്രോഫികളും യോഗത്തോടനുബന്ധിച്ച് നല്‍കുകയുണ്ടായി. ഓണാഘോഷ പരിപാടികളുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ സജി തോമസ് കോര്‍ഡിനേറ്റേഴ്‌സ് സാറ അനില്‍, ജയന്‍ മുളങ്ങാട് എന്നിവരുടെ പ്രവര്‍ത്തനത്തിന്‍റെ അംഗീകാരത്തിന്‍റെ ഭാഗമായി പ്ലാക്കുകള്‍ നല്‍കുകയുണ്ടായി. അത്തപ്പൂക്കളം ഉണ്ടാക്കുന്നതിന്  നേതൃത്വം നല്‍കിയത് ജോ.ട്രഷറര്‍ വിവീഷ് ജേക്കബ് ആയിരുന്നു. വൈസ് പ്രസിഡന്‍റ് മൈക്കിള്‍ മാണി പറമ്പില്‍, അനില്‍ ശ്രീനിവാസന്‍, ഷൈനി തോമസ്, തോമസ് മാത്യൂ, മനോജ് കോട്ടപ്പുറം, സാബു കട്ടപ്പുറം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സെബാസ്റ്റിയന്‍ വാഴേപറമ്പില്‍, ജയ്‌മോന്‍ സ്‌കറിയ, സൂസന്‍ ചാക്കോ, ബിജോയ് കാപ്പന്‍, അനിയന്‍ കോണാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പരിപാടികളുടെ പ്ലാറ്റിനം സ്‌പോണ്‍സര്‍ അമേരിക്കന്‍& ഡിസ്ട്രിബ്യൂട്ടര്‍ ഗോള്‍ഡന്‍ സ്‌പോണ്‍സേഴ്‌സ്-ഡോ.സൂസന്‍ ഇടക്കുത്തറ, അലക്‌സ് & അച്ചാമ്മ മരുവത്തറ, ഷിക്കാഗോ , സില്‍വര്‍ സ്‌പോണ്‍സേഴ്‌സ്-ടാക്‌സ്-ഔസേപ്പ് വടക്കുംചേരി, ഡോ.ബ്രിജറ്റ് ജോര്‍ജ്, ഡോ.ആന്റണി ജോസഫ്, ജോസ് & സുമ അയിക്കര, അറ്റോര്‍ണി സ്റ്റീവ് ക്രിഫേസ്, സ്‌പോണ്‍സേഴ്‌സ്-റ്റോമി ഇടത്തില്‍, അച്ചന്‍കുഞ്ഞ് മാത്യു, സന്‍ജ് മാത്യു, ടേറന്‍സ് ചിറമേല്‍ അമേരിക്കന്‍ കാര്‍പ്പറ്റ്- രാജന്‍ തലവടി, അശോക് ലക്ഷ്മണന്‍, റ്റേം സണ്ണി, അഡ്വ. പോള്‍& ഡോ.സുമ, അനാറ്റ& മാത്യൂ  വിലങ്ങാടുശ്ശേരി എന്നിവരായിരുന്നു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം സെക്രട്ടറി ലീല ജോസഫ് നന്ദി രേഖപ്പെടുത്തി.ഫോട്ടോ: മോനു...

Read More