Author: Editorial Team

ട്രെയിനില്‍ യുവതിക്ക് പ്രസവവേദന;തുണയായി മെഡിക്കല്‍ വിദ്യാര്‍ഥിനിയും സഹയാത്രികരും

ട്രെയിന്‍ യാത്രയ്ക്കിടയില്‍ പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് തുണയായി മെഡിക്കല്‍ വിദ്യാര്‍ഥിനി. ആന്ധ്രാ പ്രദേശിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ സെക്കന്തരാബാദ്- വിശാഖപട്ടണം തുരന്തോ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു ഗര്‍ഭിണിയായ 28കാരി. ഹൈദരാബാദില്‍ സ്വകാര്യ കമ്പനി ജീവനക്കാരായ യുവതിയും ഭര്‍ത്താവും പ്രസവ തീയതി അടുത്തതിനാല്‍ സ്വന്തം നാടായ ശ്രീകാകുളത്തേക്ക് പോകുകയായിരുന്നു. എന്നാല്‍ പുലര്‍ച്ചെ 3.30ഓടെ യുവതിക്ക് പ്രസവവേദന തുടങ്ങി. അവര്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ അതേ കോച്ചില്‍ യാത്ര ചെയ്ത മെഡിക്കല്‍ വിദ്യാര്‍ഥി യുവതിയെ സഹായിക്കാന്‍ മുന്നോട്ടുവന്നു. അവിഭക്ത ഗുണ്ടൂര്‍ ജില്ലയിലെ നരസറോപേട്ടില്‍ നിന്നുള്ള കെ.സ്വാതി റെഡ്ഡി എന്ന 23കാരിയാണ് സഹായത്തിനെത്തിയത്. ഗീതം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനയാണ് സ്വാതി. ആശുപത്രിയില്‍ അസിസറ്റന്‍റ് പ്രഫസര്‍ ആണെങ്കിലും സ്വാതി സ്വതന്ത്രയായി പ്രസവം കൈകാര്യം ചെയ്തിരുന്നില്ല. മാത്രമല്ല യുവതിയുടെ ആദ്യത്തെ പ്രസവം ആയതിനാല്‍ മറ്റ് ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. തുടക്കത്തില്‍, പ്ലാസന്‍റാ 45 മിനിറ്റായി പുറത്തുവരാത്തത് ഏറെ ആശങ്ക ജനിപ്പിച്ചിരുന്നു. ഏതായാലും പുലര്‍ച്ചെ 5.35ന് ട്രെയിന്‍ അന്നവാരത്തിന് സമീപം എത്തിയപ്പോള്‍ യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പക്ഷെ വിജയവാഡയ്ക്കും വിശാഖപട്ടണത്തിനും ഇടയില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ അമ്മയേയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കാന്‍ വീണ്ടും ഒന്നര മണിക്കൂര്‍ എടുത്തു. നവജാത ശിശുക്കളെ ചൂടുള്ള അവസ്ഥയില്‍ സൂക്ഷിക്കണമെന്നാണ്. എന്നാല്‍ ഇവര്‍ സഞ്ചരിച്ചിരുന്നത് എസി ബോഗിയിലായിരുന്നു. പക്ഷെ മറ്റ് യാത്രക്കാര്‍ അവരുടെ പുതപ്പുകള്‍ നല്‍കി. സ്വാതി അതുകൊണ്ട് കുഞ്ഞിനെ പൊതിഞ്ഞു. കമ്പാര്‍ട്ടുമെന്‍റിനെ താല്‍ക്കാലിക ഡെലിവറി റൂമാക്കി മാറ്റാന്‍ മറ്റ് യാത്രക്കാര്‍ വളരെയധികം സഹായിച്ചുവെന്ന് സ്വാതി പിന്നീട് പറഞ്ഞു. ഒടുവില്‍ അനകപ്പള്ളി സ്റ്റേഷനില്‍ ആംബുലന്‍സ് എത്തി അമ്മയേയും നവജാതശിശുവിനെയും എന്‍.ടി.ആര്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുഞ്ഞിനെ പിന്നീട് ഇന്‍കുബേറ്ററിലേക്ക് മാറ്റി. ഏതായാലും തക്ക സമയത്ത് ഇടപെട്ട സ്വാതിയെ കോളജിലെ സഹപാഠികളും പ്രിന്‍സിപ്പലും നാട്ടുകാരുമൊക്കെ ഇപ്പോള്‍...

Read More

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാം; ത​രൂ​രി​ന് സോ​ണി​യ​യു​ടെ പ​ച്ച​ക്കൊ​ടി

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കാ​ൻ ശ​ശി ത​രൂ​രി​നു സോ​ണി​യ ഗാ​ന്ധി​യു​ടെ അ​നു​മ​തി. അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചു ശ​ശി ത​രൂ​ർ സോ​ണി​യ ഗാ​ന്ധി​യെ ക​ണ്ടി​രു​ന്നു. രാ​ഹു​ല്‍ ഗാ​ന്ധി മ​ത്സ​രി​ച്ചേ​ക്കി​ല്ലെ​ന്നും സോ​ണി​യ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം. രാ​ഹു​ല്‍ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കി​ല്ലെ​ങ്കി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ത​രൂ​ര്‍ താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. പൊ​തു സ്വീ​കാ​ര്യ​നാ​യ സ്ഥാ​നാ​ർ​ഥി​യാ​കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​രൂ​ര്‍ പ​ല നേ​താ​ക്ക​ളോ​ടും സം​സാ​രി​ച്ചി​രു​ന്നു. അ​തേ​സ​മ​യം രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തി​നോ​ടാ​ണു ഗാ​ന്ധി കു​ടും​ബ​ത്തി​നു താ​ൽ​പ​ര്യ​മെ​ന്നു പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ...

Read More

ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ക​മ്മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ പ്ര​ചാ​ര​ക​ൻ; ക​ട​ന്നാ​ക്ര​മി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ക​മ്മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ പ്ര​ചാ​ര​ക​ൻ ആ​ണെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ഗ​വ​ർ​ണ​ർ പ​ദ​വി​യി​ലി​രു​ന്ന് ആ ​രാ​ഷ്ട്രീ​യം വി​ളി​ച്ച് പ​റ​യ​രു​ത്. ഗ​വ​ർ​ണ​ർ സ്ഥാ​നം ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യാ​ണെ​ന്ന് മ​റ​ന്ന് പോ​ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കൈ​യ്യൂ​ക്ക് കൊ​ണ്ട് ഏ​തെ​ങ്കി​ലു​മൊ​രു പ​ക്ഷ​ത്താ​ക്കാ​മെ​ന്ന് വി​ചാ​രി​ക്ക​രു​ത്. ഇ​എം​എ​സ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ത് കൈ​യ്യൂ​ക്ക് കൊ​ണ്ട​ല്ല. ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് വ്യ​ക്തി​പ​ര​മാ​യ രാ​ഷ്ട്രീ​യ​മു​ണ്ടാ​കാം. ഗ​വ​ർ​ണ​ർ പ​ദ​വി​യി​ലി​രു​ന്ന് ആ ​രാ​ഷ്ട്രീ​യം വി​ളി​ച്ച് പ​റ​യ​രു​ത്. ഗ​വ​ർ​ണ​ർ​ക്ക് ആ​ർ​എ​സ്എ​സി​നോ​ട് വ​ല്ലാ​ത്ത വി​ധേ​യ​ത്വ​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. വി​ദേ​ശ​ത്തു​നി​ന്ന് സം​ഘ​ട​ന രൂ​പം കൈ​ക്കൊ​ണ്ട ആ​ർ​എ​സ്എ​സി​നെ പു​ക​ഴ്ത്തു​ന്നു. പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന വി​കാ​ര​ത്തി​ന്‍റെ പേ​രി​ൽ എ​ന്തെ​ങ്കി​ലും പ​റ​യ​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി...

Read More

അയാൾക്ക് അയാളെ മാത്രമേ ഇഷ്ടമുള്ളു..! കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിഭാഷകയുടെ ഡയറി കണ്ടെത്തി; കുറിപ്പിലെ വരികൾ ആരുടേയും കരളലിയിപ്പിക്കും…

കൊല്ലം: ചടയമംഗലത്ത് അഭിഭാഷകയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ചടയമംഗലം മേടയില്‍ ശ്രീമൂലം നിവാസില്‍ കണ്ണന്‍ നായര്‍ അറസ്റ്റില്‍. അഭിഭാഷകനാണ് ഇയാള്‍. ഐശ്വര്യയുടെ ഡയറിക്കുറിപ്പില്‍ നിന്നും ഭര്‍തൃപീഡനത്തിന്‍റെ വിവരങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. മുമ്പ് പിണങ്ങി താമസിക്കുകയായിരുന്ന ഇവര്‍ പിന്നീട് കൗണ്‍സിലിംഗിന് ശേഷം ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. ഇട്ടിവ സ്വദേശിനി അഡ്വ. ഐശ്വര്യ ഉണ്ണിത്താനെ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗാര്‍ഹിക പീഡനം മൂലമാണ് ഐശ്വര്യ ആത്മഹത്യ ചെയ്തതെന്ന് നേരത്തെ ബന്ധുക്കള്‍...

Read More

ഹി​ജാ​ബ് കീ​റി​യെ​റി​ഞ്ഞ് ക​ത്തി​ച്ച് പ്ര​തി​ഷേ​ധം ! തെ​രു​വു​ക​ളി​ല്‍ ഇ​ര​മ്പി​യാ​ര്‍​ത്ത് വ​നി​ത​ക​ള്‍; മ​ഹ്‌​സ​യു​ടെ മ​ര​ണ​ത്തി​ല്‍ ഇ​റാ​ന്‍ ക​ത്തു​ന്നു

ഹി​ജാ​ബ് ശ​രി​യാ​യി ധ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഇ​റാ​നി​ല്‍ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത യു​വ​തി മ​രി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധം രാ​ജ്യ​ത്താ​ക​മാ​നം വ്യാ​പി​ക്കു​ന്നു. ഇ​റാ​ന്റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും സ്ത്രീ​ക​ള്‍ തെ​രു​വി​ലി​റ​ങ്ങി ഹി​ജാ​ബ് വ​ലി​ച്ചു​കീ​റു​ക​യും ക​ത്തി​ക്കു​ക​യും ചെ​യ്തു. ‘ഏ​കാ​ധി​പ​തി​ക്ക് മ​ര​ണം’ എ​ന്ന മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​ണ് സ്ത്രീ​ക​ള്‍ തെ​രു​വി​ലി​റ​ങ്ങി​യ​ത്. ചി​ല​ര്‍ മു​ടി​മു​റി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ളും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നു. ഇ​സ്ലാ​മി​ക് ഭ​ര​ണം നി​ല​നി​ല്‍​ക്കു​ന്ന ഇ​റാ​നി​ല്‍ സ്ത്രീ​ക​ള്‍ ത​ല മ​റ​യ്ക്കാ​തി​രി​ക്കു​ന്ന​ത് ശി​ക്ഷാ​ര്‍​ഹ​മാ​യ കു​റ്റ​മാ​ണ്. പ​ടി​ഞ്ഞാ​റ​ന്‍ പ്ര​വി​ശ്യ​യാ​യ കു​ര്‍​ദി​സ്ഥാ​നി​ല്‍​നി​ന്ന് ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ലേ​ക്ക് കു​ടും​ബ​ത്തോ​ടൊ​പ്പം വ​രി​ക​യാ​യി​രു​ന്ന 22കാ​രി​യാ​യ മ​ഹ്സ അ​മീ​നി എ​ന്ന യു​വ​തി​യെ​യാ​ണ് ത​ല ശ​രി​യാ​യി മ​റ​ച്ചി​ല്ലെ​ന്ന​പേ​രി​ല്‍ ചൊ​വ്വാ​ഴ്ച ഇ​റാ​നി​യ​ന്‍ മ​ത പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. പോ​ലീ​സ് വാ​നി​നു​ള്ളി​ല്‍ ഇ​വ​രെ മ​ര്‍​ദി​ച്ചെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍, പോ​ലീ​സ് ഇ​തു നി​ഷേ​ധി​ച്ചു. അ​റ​സ്റ്റു​ചെ​യ്ത് മ​ണി​ക്കൂ​റു​ക​ള്‍​ക​ഴി​ഞ്ഞ് മ​ഹ്സ​യെ ക​സ്ര​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നാ​ല്‍ ആ​ശു​പ​ത്രി​യി​ലാ​ക്കി എ​ന്ന പോ​ലീ​സി​ന്റെ വാ​ദം ബ​ന്ധു​ക്ക​ള്‍ ത​ള്ളി​ക്ക​ള​ഞ്ഞു. വെ​ള്ളി​യാ​ഴ്ച യു​വ​തി മ​രി​ച്ച​തോ​ടെ രാ​ജ്യ​മെ​ങ്ങും പ്ര​തി​ഷേ​ധം പൊ​ട്ടി​പ്പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു. ലോ​ക​മാ​കെ സം​ഭ​വം...

Read More