Author: Editorial Team

ഇ​ന്ത്യ – ദ​ക്ഷി​ണാ​ഫ്രി​ക്ക ടി20: ​ഒ​രു​ദി​വ​സം വി​റ്റ​ഴി​ച്ച​ത് 13567 ടി​ക്ക​റ്റു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം സ്പോ​ർ​ട്ട്സ് ഹ​ബ്ബി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ – ദ​ക്ഷി​ണാ​ഫ്രി​ക്ക ടി20 ​ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന്‍റെ 13,336 ടി​ക്ക​റ്റു​ക​ൾ ഒ​റ്റ​ദി​നം​കൊ​ണ്ട് വി​റ്റ​ഴി​ച്ചു. തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി​യാ​ണ് ടി​ക്ക​റ്റ് വി​ല്പ​ന ആ​രം​ഭി​ച്ച​ത്. www.paytminsider.com വ​ഴി​യാ​ണ് ടി​ക്ക​റ്റ് വി​ൽ​പ്പ​ന ആ​രം​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്തെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും ടി​ക്ക​റ്റ് എ​ടു​ക്കാം. ടി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സം​ശ​യ​ങ്ങ​ൾ​ക്ക് help@insider.in എ​ന്ന മെ​യി​ൽ ഐ​ഡി​യി​ൽ ബ​ന്ധ​പ്പെ​ടാം. 1500 രൂ​പ​യാ​ണ് അ​പ്പ​ർ ട​യ​ർ ടി​ക്ക​റ്റ് നി​ര​ക്ക്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 50 ശ​ത​മാ​നം ഇ​ള​വ് ന​ൽ​കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഇ​ള​വ് ല​ഭി​ക്കു​ന്ന​തി​നാ​യി അ​താ​ത് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യ​ണം. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള ക​ണ്‍​സ​ഷ​ൻ ടി​ക്ക​റ്റു​ക​ൾ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ബു​ക്ക് ചെ​യ്യ​ണം. പ​വി​ലി​യ​ന് 2750 രൂ​പ​യും കെ​സി​എ ഗ്രാ​ൻ​ഡ് സ്റ്റാ​ൻ​ഡി​ന് ഭ​ക്ഷ​ണ​മ​ട​ക്കം 6000 രൂ​പ​യു​മാ​ണ്...

Read More

യോ​ഗി​യു​ടെ യു​പി​യി​ൽ വ​നി​താ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ശു​ചി​മു​റി​യി​ൽ; ഞെ​ട്ടി​ക്കു​ന്ന ദൃശ്യം പുറത്ത്

ലക്നോ: ഉത്തർപ്രദേശിൽ വനിതാ കായികതാരങ്ങൾക്ക് ഭക്ഷണം ശുചിമുറിയിൽവച്ച് നൽകിയത് വിവാദത്തിൽ. വെള്ളിയാഴ്ച സഹാറൻപുരിൽ നടന്ന അണ്ടർ 17 പെൺകുട്ടികളുടെ സംസ്ഥാനതല കബഡി ടൂർണമെന്‍റിലാണ് സംഭവം. സഹാറൻപുരിലെ സ്റ്റേഡിയത്തിന്‍റെ വൃത്തിഹീനമായ ശുചിമുറിയിലാണ് ഭക്ഷണം വിതരണം ചെയ്തത്.പെൺകുട്ടികൾ ഇവിടെ ഇരുന്ന് ചോറും പൂരിയും കഴിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കായികതാരങ്ങൾക്കായുള്ള ഭക്ഷണം പാചകം ചെയ്തതും ശുചിമുറിയിൽവച്ചാണെന്ന് വീഡിയോയിൽ കാണിക്കുന്നു. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, മൂത്രപ്പുരകളും വാഷ് ബേസിനുകളും കാണുന്നുണ്ട്. എന്നാൽ അധികൃതർ ഇങ്ങനൊരു സംഭവം നടന്നിട്ടില്ലെന്നാണ് വിശദീകരണം നൽകുന്നത്. സ്റ്റേഡിയത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സ്വിമ്മിംഗ് പൂളിനോട് ചേർന്ന് വസ്ത്രം മാറുന്ന മുറിയിലാണ് ഭക്ഷണം സൂക്ഷിച്ചതെന്നാണ് സഹാറൻപുരിലെ കായിക ഉദ്യോഗസ്ഥൻ അനിമേഷ് സക്സേന അറിയിച്ചത്. അതേസമയം, രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവത്തിൽ ഉന്നത സർക്കാർ വൃത്തങ്ങൾ...

Read More

ന​ഴ്സ​റി ക്ലാ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ് അ​ധ്യാ​പി​ക; കുട്ടികളുടെ പ്രിയപ്പെട്ട മിനി ടീച്ചറുടെ ജീവൻ കവർന്ന് ഹൃദയാഘാതം

പ​ത്ത​നം​തി​ട്ട: ന​ഴ്സ​റി ക്ലാ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ അ​ധ്യാ​പി​ക ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു. വ​ട​ശേ​രി​ക്ക​ര അ​രീ​ക്ക​ക്കാ​വ് ക​രി​പ്പോ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ തോ​മ​സി​ന്‍റെ ഭാ​ര്യയും മൈ​ല​പ്ര സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ലെ ന​ഴ്സ​റി വി​ഭാ​ഗ​ത്തി​ലെ പ്ര​ധാ​ന അ​ധ്യാ​പി​ക​യുമായി​രു​ന്ന സാ​റാ​മ്മ​യാ​ണ് (മി​നി -47) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ സ്കൂ​ളി​ലെ പ്രാ​ർ​ഥ​ന ക​ഴി​ഞ്ഞ് കു​ട്ടി​ക​ളു​ടെ ഹാ​ജ​ർ എ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് സാ​റാ​മ്മ കു​ഴ​ഞ്ഞുവീ​ണ​ത്. ഉ​ട​നെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഐ​സി​യു​വി​ൽ കി​ട​ക്ക ഇ​ല്ലാ​തി​രു​ന്ന​തി​നെത്തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ആ​രം​ഭി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്ര​മേ​ഹ​ത്തി​നും ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തി​നും മ​രു​ന്നു ക​ഴി​ക്കു​ന്ന​യാ​ളാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​മ്പോ​ൾ പ്ര​മേ​ഹം മൂ​ർ​ച്ഛി​ച്ച നി​ല​യി​ലാ​യി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട്. മ​ണി​യാ​ർ പോ​സ്റ്റ് ഓ​ഫീ​സി​ലെ പോ​സ്റ്റു​മാ​നാ​ണ് തോ​മ​സ്. മ​ക്ക​ൾ: മാ​ത്യു കെ. ​ടോം, ഇ​വാ​നി​യോ​സ്...

Read More

പ്ര​മു​ഖ ത​മി​ഴ് ന​ടി ദീ​പ പോ​ളി​ൻ ജ​സീ​ക്ക മ​രി​ച്ച നി​ല​യി​ൽ! ഫ്ളാ​റ്റി​ൽ​നി​ന്നും ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് ക​ണ്ടെ​ത്തി

ചെ​ന്നൈ: പ്ര​മു​ഖ ത​മി​ഴ് ന​ടി ദീ​പ പോ​ളി​ൻ ജ​സീ​ക്ക​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​ന്നൈ​യി​ലെ വി​രു​ഗ​മ്പാ​ക്കം മ​ല്ലി​ക അ​വ​ന്യൂ​വി​ലെ വാ​ട​ക ഫ്‌​ളാ​റ്റി​ൽ പോ​ളി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ദീ​പ എ​ന്ന​റി​യ​പ്പെ​ടു​ന്ന പോ​ളി​ൻ ജെ​സീ​ക്ക അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ത​മി​ഴ് ചി​ത്ര​മാ​യ “വ​യ്ദ’​യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.ആ​ന്ധ്ര സ്വ​ദേ​ശി​യാ​ണ്. നി​ര​വ​ധി സി​നി​മ​ക​ളി​ലും സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച​യാ​ണ് ഫ്ളാ​റ്റി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ദീ​പ​യെ ക​ണ്ട​ത്. അ​ടു​ത്ത ഫ്ലാ​റ്റു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​ണ് പോ​ലി​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്.കി​ൽ​പോ​ക്ക് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത ശേ​ഷം മൃ​ത​ദേ​ഹം ആ​ന്ധ്ര​പ്ര​ദേ​ശി​ലേ​ക്ക് അ​യ​ച്ചു. ഫ്ളാ​റ്റി​ൽ​നി​ന്നും ആ​ത്മ​ഹ​ത്യാ​കു​റി​പ്പ്...

Read More

ധീരജ് പള്ളിയില്‍ ! രാജ്യത്തെ ആദ്യ ഐഫോണ്‍ 14 ഉടമയാകാന്‍ ദുബായിലേക്ക് പറന്ന മലയാളി

മൊബൈല്‍ ഉപഭോക്താക്കളുടെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണല്ലൊ ആപ്പിള്‍ ഐഫോണുകള്‍. ആപ്പിളിന്‍റെ ഏത് മോഡല്‍ ഇറങ്ങുമ്പോഴും അത് വലിയ വാര്‍ത്തയാകുന്നതിന്‍റെ രഹസ്യവും ഉപഭോക്താക്കളുടെ ഈ താത്പര്യംതന്നെയാണ്.ആപ്പിള്‍ ഐഫോണ്‍ 14 മോഡല്‍ ഈ മാസം 16ന് ഇന്ത്യന്‍ വിപണിയില്‍ എത്തിയത് ആരാധകര്‍ക്ക് വലിയ ആവേശം സമ്മാനിച്ചിരുന്നു. പലരും ഈ ഫോണ്‍ ആദ്യംതന്നെ സ്വന്തമാക്കാനുള്ള തത്രപ്പാടിലായിരുന്നു.എന്നാല്‍ മറ്റാരേക്കാള്‍ മുന്‍പ് ഐഫോണ്‍ 14 സ്വന്തമാക്കാനായി ദുബായിലേക്ക് വിമാനം കയറിയ ഒരു മലയാളിയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരം. ഡെയര്‍ പിക്ചേഴ്സ് എന്ന ഡിജിറ്റല്‍ കണ്‍സള്‍ട്ടന്‍സിയുടെ ഡയറക്ടര്‍ കൂടിയായ ധീരജ് പള്ളിയില്‍ ആണ് ഇത്തരത്തിലൊരു യാത്ര നടത്തിയത്.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഏഴിന് ഐഫോണ്‍ 14 ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം ഐഫോണ്‍ 14 പ്രോ സ്വന്തമാക്കി. ദുബായിലെ മിര്‍ഡിഫ് സെന്‍ററിലെ ഒരു പ്രീമിയം റീസെല്ലറില്‍ നിന്നാണ് അദ്ദേഹം ആപ്പിളിന്‍റെ പുതിയ ഐഫോണ്‍ വാങ്ങിയത്. 1.29 ലക്ഷം രൂപയാണ് ഇതിന്‍റെ വില. കൂടാതെ ടിക്കറ്റ് നിരക്കും വിസ ഫീസും ഇനത്തില്‍ 40,000 രൂപ വേറെയും ചെലവഴിച്ചു.ഫോണുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ധീരജ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത് വെെറലായി. ഇതാദ്യമായല്ല ധീരജ് ഇത്തരത്തില്‍ ഐഫോണ്‍ വാങ്ങാനായി യാത്ര തിരിച്ചിട്ടുള്ളത്.ഐഫോണ്‍ 8, ഐഫോണ്‍ 11 പ്രോ മാക്സ്, ഐഫോണ്‍ 12, ഐഫോണ്‍ 13 എന്നീ നാല് മുന്‍ മോഡലുകളുടെ റിലീസിനും പള്ളിയില്‍ ഇത് തന്നെ...

Read More