നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. ഇടക്കാല ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിലിലെ പിൻവശത്തെ ഗേറ്റിലൂടെ പുറത്തിറങ്ങിയതായി വൃത്തങ്ങൾ അറിയിച്ചു.തെലങ്കാന ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവ് കഴിഞ്ഞ ദിവസം ഉണ്ടായെങ്കിലും ജയിലിൽ തുടരേണ്ടി വന്നിരുന്നു.

വെള്ളിയാഴ്ച നടനെ അദ്ദേഹത്തിൻ്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയും തുടർന്ന് കീഴ്ക്കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് പേകുകയും ചെയ്തു. പിന്നീട് 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.