മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഡൽഹിയിലേക്ക് പുറപ്പെട്ടു. ഇന്ന് രാത്രിയോടെ ഡൽഹിയിലേക്ക് തിരിച്ചു. വി ഡി സതീശൻ, രമേശ് ചെന്നിത്തല സണ്ണി ജോസഫ് എന്നിവർ വിമാനത്താവളത്തിൽ എത്തി.
ദീപ ദാസ് മുൻഷി ഡൽഹിയിൽ എത്തണമെന്ന് ആവശ്യപ്പെട്ടു. അതനുസരിച്ചാണ് ഡൽഹിയിലേക്ക് പോകുന്നത്. നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടിന് ശേഷമാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഹൈക്കമാൻഡ് പാർലമെന്ററി പാർട്ടി നേതാവിനെ തീരുമാനിക്കുമെന്ന് ചെന്നിത്തല അറിയിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണനയിലുള്ളത്. എം.എൽ.എമാരുടെ അഭിപ്രായവും ഘടകകക്ഷികളുടെ താൽപ്പര്യവും അറിയിച്ച എഐസിസി നിരീക്ഷകർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡൽഹിയിൽ ചർച്ചകൾ നടക്കുന്നത്.



