അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 29 മൃതദേഹ അവശിഷ്ടങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇവ തിരിച്ചറിയുന്നതിനായി നിലവിൽ ഡിഎൻഎ പരിശോധനകൾ നടത്തിവരികയാണ്.
പത്ത് പേരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു, ഇന്നലെ ഒരാളെ കൂടി തിരിച്ചറിയാൻ സാധിച്ചു.
ഇനി നാല് പേരുടെ കാര്യത്തിൽ കൂടിയാണ് വ്യക്തത വരാനുള്ളത്.
സംഭവസമയത്ത് 38 പേർ അവിടെ ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം അപകടത്തിൽ നശിച്ചുപോയി എന്നത് വസ്തുതയാണ്.
ഇത്തരം ദുരന്തങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ കൃത്യമായ ചർച്ചകൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു.
വെടിക്കെട്ടിലെ വലിയ ശബ്ദം ഒഴിവാക്കി, വർണ്ണത്തിന് പ്രാധാന്യം നൽകുന്ന രീതിയിലേക്ക് മാറ്റണം.
ഒളിമ്പിക്സിലൊക്കെ നടത്തുന്നതുപോലെ സുരക്ഷിതവും എന്നാൽ വർണ്ണാഭവുമായ രീതിയിലേക്ക് നമ്മുടെ വെടിക്കെട്ടുകളും മാറേണ്ടതുണ്ട്.
നിലവിലെ സാഹചര്യത്തിൽ ഈ വർഷത്തെ പൂരത്തിന്റെ വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ടന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു.



