ബെര്‍ക്ക്ഷെയര്‍ ഹാത്ത്വേയുടെ സിഇഒ വാറന്‍ ബഫറ്റ് തന്റെ കമ്പനി ഓഹരികളില്‍ ഏകദേശം 6 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരികള്‍ അഞ്ച് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകള്‍ക്ക് സംഭാവന ചെയ്യുന്നു. ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനാണ് സംഭാവനകളില്‍ ഭൂരിഭാഗവും സ്വീകരിക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം ഒരു പ്രസ്താവനയിലാണ് ഓഹരികള്‍ അഞ്ച് ഫൗണ്ടേഷനുകള്‍ക്ക് സംഭാവന ചെയ്യുമെന്ന് പറഞ്ഞത്.