കുടിയേറ്റക്കാർക്ക് മുന്നറിയിപ്പ് നൽകി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്). തീവ്രവാദത്തെ പിന്തുണക്കുന്നതുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ഗ്രീൻകാർഡും വിസയും റദ്ദാക്കുമെന്നാണ് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസ് എക്സ് പോസ്റ്റിലൂടെ അറിയിച്ചത്.
“വിസ അല്ലെങ്കിൽ ഗ്രീൻ കാർഡ് ലഭിക്കുന്നവർ ഈ രാജ്യത്ത് താമസിക്കുന്നതിനൊപ്പം നമ്മുടെ നിയമങ്ങളും മൂല്യങ്ങളും മാനിക്കപ്പെടണമെന്ന് യുഎസ്സിഐഎസ് കൂട്ടിച്ചേർത്തു.അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി (പെര്‍മനെന്റ് റെസിഡന്റ് കാര്‍ഡ്) രേഖയാണ് ഗ്രീന്‍ കാര്‍ഡ്.



