ആദ്യത്തെ അമേരിക്കൻ പോപ്പിനെ രാജ്യത്തിന് ഒരു “ബഹുമതി” എന്ന് വിശേഷിപ്പിച്ചുകൊണ്ട് അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെയാണ് അമേരിക്കൻ പ്രസിഡന്റ് പുതിയ മാർപാപ്പയ്ക്ക് അഭിനന്ദനം അറിയിച്ചത്. “മാർപാപ്പയായി നാമകരണം ചെയ്യപ്പെട്ട കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന് അഭിനന്ദനങ്ങൾ” എന്ന് ട്രംപ് അറിയിച്ചു.
“പുതിയ പോപ്പ് ആദ്യത്തെ അമേരിക്കൻ പോപ്പാണെന്നത് ഒരു ബഹുമതിയാണ്. അതൊരു ആവേശവും ആണ്. നമ്മുടെ രാജ്യത്തിന് എത്ര വലിയ ബഹുമതിയാണിത്. ലെയോ പതിനാലാമൻ മാർപാപ്പയെ കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അത് വളരെ അർത്ഥവത്തായ ഒരു കൂടിക്കാഴ്ചയായിരിക്കും!” എന്നാണ് ട്രംപ് കുറിച്ചത്.



