ഡാളസ്: അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഡാളസിൽ വനിതാ സംവാദം സംഘടിപ്പിക്കുന്നു. കേരള അസോസിയേഷൻ ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തിൽ മാർച്ച് എട്ടിന് വൈകുന്നേരം 4.30 മുതൽ 6.30 വരെ കഐഡി/ഐസിഇസി ഹാളിൽ(3821 ബ്രോഡ്വേ ബൊളിവാർഡ് ഗാർലൻഡ്) സംവാദം.
പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഡോ. ആനി പോൾ ലെജിസ്ലേറ്റീവ് വൈസ് ചെയർ റോക്ക്ലാൻഡ് കൗണ്ടി, ന്യൂയോർക്ക് മുഖ്യ പ്രഭാഷണം നടത്തും.
• ആക്ഷൻ ത്വരിതപ്പെടുത്തുക ക്ഷേമവും സ്വയം പരിചരണവും • സ്ത്രീ ആരോഗ്യ കരിയറും ബന്ധങ്ങളും • നെറ്റ്വർക്കിംഗ് എന്നെ വിഷയങ്ങളെ കുറിച്ച് ചർച്ചകൾ നടക്കും. ഡിഎഫ്ഡബ്ല്യു മെട്രോപ്ലെക്സിൽ നിന്നുള്ള സ്ത്രീകളുടെ സാന്നിധ്യം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക്: സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്സി ജോർജ് – 4696882065, പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ – 4694491905.



