വാ​ഷിം​ഗ്ട​ൺ ഡി​സി: 14 വ​യ​സി​നു​മേ​ൽ പ്രാ​യ​മു​ള്ള രേ​ഖ​ക​ളി​ല്ലാ​ത്ത കു​ടി​യേ​റ്റ​ക്കാ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​നും വി​ര​ല​ട​യാ​ളം ന​ൽ​കാ​നും ഡോ​ണ​ൾ​ഡ് ട്രം​പ് ഭ​ര​ണ​കൂ​ടം നി​ർ​ബ​ന്ധി​ച്ചേ​ക്കു​മെ​ന്ന് ചൊ​വ്വാ​ഴ്ച ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി വ​കു​പ്പ് അ​റി​യി​ച്ചു. ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലെ​ങ്കി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രാ​മെ​ന്നും ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​ത് കു​ടി​യേ​റ്റ​ക്കാ​ർ രാ​ജ്യം വി​ട​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത് കൂ​ടു​ത​ൽ അ​റ​സ്റ്റു​ക​ൾ​ക്കാ​യി അ​വ​സ​ര​മൊ​രു​ക്കാ​നാ​ണെ​ന്നും വി​മ​ർ​ശ​ന​മു​ണ്ട്.

പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ എ​ത്ര പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്ന​ത് വ്യ​ക്ത​മ​ല്ല, എ​ന്നാ​ൽ ഭൂ​രി​ഭാ​ഗം കു​ടി​യേ​റ്റ​ക്കാ​രും ദീ​ർ​ഘ​കാ​ല​മാ​യി യു​എ​സി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​യ​തി​നാ​ൽ ഈ ​നി​യ​മം അ​വ​ർ പാ​ലി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാ​നാ​കി​ല്ലെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ എ​വി​ടെ​യാ​ണെ​ന്ന് ഭ​ര​ണ​കൂ​ട​ത്തി​ന് അ​റി​യി​ല്ല, അ​തി​നാ​ൽ കൂ​ട്ട നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ല്ലെ​ങ്കി​ൽ അ​വ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

ഗ്രീ​ൻ കാ​ർ​ഡു​ള്ള​വ​ർ​ക്കും, ഇ​തി​ന​കം നാ​ടു​ക​ട​ത്ത​ൽ ന​ട​പ​ടി​ക​ളി​ലാ​യ​വ​ർ​ക്കും, വീ​സ​യു​മാ​യി രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച​വ​ർ​ക്കും ര​ജി​സ്ട്രേ​ഷ​ൻ ബാ​ധ​ക​മ​ല്ല. എ​ന്നാ​ൽ 14 വ​യ​സി​ന് താ​ഴെ​യു​ള്ള രേ​ഖ​ക​ളി​ല്ലാ​ത്ത കു​ടി​യേ​റ്റ​ക്കാ​രു​ടെ മാ​താ​പി​താ​ക്ക​ൾ അ​വ​രു​ടെ കു​ട്ടി​ക​ളെ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

യു​എ​സി​ൽ ഏ​ക​ദേ​ശം 13 ദ​ശ​ല​ക്ഷം രേ​ഖ​ക​ളി​ല്ലാ​ത്ത കു​ടി​യേ​റ്റ​ക്കാ​രു​ണ്ട്. എ​ത്ര പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്നോ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ദ്ദേ​ശം അ​വ​രെ ബാ​ധി​ക്കു​മെ​ന്നോ വ്യ​ക്ത​മ​ല്ല.