ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദൂ​സ് (മ​ന്ത്ര) സം​ഘ​ടി​പ്പി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫ് മാ​ർ​ച്ച് ഒ​ന്നി​ന്ന് ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കും.

മ​ന്ത്ര​യു​ടെ പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​റും മു​ൻ പ്ര​സി​ഡ​ന്‍റും ഉ​ൾ​പ്പ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​രു​നൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മി​നി ക​ൺ​വ​ൻ​ഷ​നാ​യി മാ​റു​മെ​ന്ന് റീ​ജി‌‌​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ർ​വ പു​രു​ഷോ​ത്ത​മ പ​ണി​ക്ക​ർ, അ​ഭി​ലാ​ഷ് പു​ളി​ക്ക​ത്തൊ​ടി, ജ​യ് കു​മാ​ർ, വ​ത്സ തോ​പ്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ കി​ക്കോ​ഫ് ഉ​ൾ​പ്പെ​ടെ മ​ന്ത്ര​യു​ടെ വി​പു​ല​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നോ​ർ​ത്ത് കാ​രോ​ളി​ന​യി​ൽ ഈ ​വ​ർ​ഷം ജൂ​ലൈ മൂ​ന്ന് മു​ത​ൽ ആ​റ് വ​രെ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഗ്ലോ​ബ​ൽ ക​ൺ​വ​ൻ​ഷ​നാ​യ “ശി​വോ​ഹം 2025′ ന്‍റെ ത​യാ​റെ​ടു​പ്പു​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം സെ​മി ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, ബോ​ളി​വു​ഡ് ഡാ​ൻ​സ് ഉ​ൾ​പ്പ​ടെ പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​ർ അ​ണി നി​ര​ക്കു​ന്ന ക​ലാ സ​ന്ധ്യ​യും ച​ട​ങ്ങി​ന് പ്രൗ​ഢി കൂ​ട്ടും.

ന്യൂ​യോ​ർ​ക്ക് ന​ഗ​രം ഉ​ൾ​പ്പെ​ട്ട ട്രൈ ​സ്റ്റേ​റ്റി​ലാ​ണ് മ​ന്ത്ര​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ഹൈ​ന്ദ​വ ധ​ർ​മ്മ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും പൈ​തൃ​ക​മാ​യി കി​ട്ടി​യ അ​റി​വു​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നും അ​തോ​ടൊ​പ്പം നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി ഹൈ​ന്ദ​വ നെ​റ്റ്‌​വ​ർ​ക്കി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്ര​യു​ടെ പി​ന്നി​ൽ അ​ണി ചേ​രു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​കും ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കു​ന്ന കി​ക്ക് ഓ​ഫ് എ​ന്ന് ട്ര​സ്റ്റി ചെ​യ​ർ വി​നോ​ദ് കെ​യാ​ർ​കെ, സെ​ക്ര​ട്ട​റി ഷി​ബു ദി​വാ​ക​ര​ൻ, നി​യു​ക്ത പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ൻ, ട്ര​സ്റ്റി സെ​ക്ര​ട്ട​റി മ​ധു പി​ള്ള എ​ന്നി​വ​ർ അ​റി​യി​ച്ചു.