പുടിന് അടുപ്പമുള്ള പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ റഷ്യയിൽ രണ്ട് ചർച്ച് നേതാക്കൾ അറസ്റ്റിലായതായി റിപ്പോർട്ട്. റഷ്യയുടെ FSB സുരക്ഷാ സേന വെള്ളിയാഴ്ച രണ്ട് ചർച്ച് നേതാക്കളെ അറസ്റ്റ് ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം. വളാദിമിർ പുടിനുമായി അടുത്ത ബന്ധമുള്ള ഒരു പുരോഹിതനെ കൊലപ്പെടുത്താൻ ഉക്രേനിയൻ ചാര സംഘടനയുടെ നിർദ്ദേശപ്രകാരം ഗൂഢാലോചന നടത്തിയതായാണ് ഇവർക്കെതിരായുള്ള ആരോപണം.
66 കാരനായ ടിഖോൺ ഷെവ്‌കുനോവ് ആയിരുന്നു ഇവരുടെ ലക്ഷ്യം എന്നാണ് പുറത്തു വരുന്ന വിവരം. 1990-കൾ മുതൽ പുടിനുമായി അടുത്ത ബന്ധം പുലർത്തുന്നയാളായ ഇദ്ദേഹത്തെ റഷ്യൻ മാധ്യമങ്ങൾ “പുടിന്റെ കുമ്പസാര സൂക്ഷിപ്പുകാരൻ” എന്ന് വിളിക്കാറുണ്ട്.
FSB പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് ഉക്രേനിയൻ സൈനിക ചാരസംഘടനയുടെ നേതൃത്വത്തിൽ റിക്രൂട്ട് ചെയ്തവരാണ് അറസ്റ്റിലായവർ എന്നാണ് ലഭിക്കുന്ന വിവരം.



