ചൈനയില്‍ വവ്വാലില്‍ പുതിയ വൈറസ് കണ്ടെത്തി. എച്ച്.കെ.യു5-കോവ്-2 (HKU5-CoV-2) എന്നാണ് വൈറസിന് പേര് നല്‍കിയിരിക്കുന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ്-19 മഹമാരിക്ക് കാരണമായ വൈറസിന് സമാനമാണിതെന്നാണ് റിപ്പോർട്ട്.ഈ വൈറസ് മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെന്ന് ചൈനീസ് വൈറോളജിസ്റ്റുകളുടെ സംഘം പറയുന്നത്. “ബാറ്റ് വുമണ്‍” എന്നറിയപ്പെടുന്ന ഷി ഷെംഗ്ലിയുടെ നേതൃത്വത്തിലുള്ള വൈറോളജിസ്റ്റുകളുടെ സംഘമാണ് പുതിയ വൈറസിനെ തിരിച്ചറിഞ്ഞത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും അറിയേണ്ടതുണ്ടെന്ന് ഗവേഷകർ പറഞ്ഞു.



