ഹണി റോസ് നൽകിയ കേസിൽ അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് പിന്നാലെ വ്യവസായി ബോബി ചെമ്മണ്ണൂരിന് വലിയ സ്വീകരണമാണ് മെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നൽകിയത്. പൂമാലയിട്ടായിരുന്നു അസോസിയേഷൻ അംഗങ്ങൾ ബോബി ചെമ്മണ്ണൂരിനെ സ്വീകരിച്ചത്. ബോബി ചെമ്മണ്ണൂർ ഇരയാണെന്നും ഹണി റോസിന്റേത് വ്യാജ പരാതിയെന്നും സംഘടനാ ഭാരവാഹി വട്ടിയൂർക്കാവ് അജിത് കുമാര്‍ അന്ന് ആരോപിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ വീണ്ടും നടിയെ അധിക്ഷേപിക്കുകയാണ് അജിത്. ഒരു യുട്യൂബ് ചാനലിനോടായിരുന്നു പ്രതികരണം.
അജിത്തിന്റെ വാക്കുകൾ ഇങ്ങനെ-‘ഹണി റോസ് കഴിഞ്ഞ തവണ പാലക്കാട് ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്നിരുന്നു. അന്ന് ഞാനും അവിടെ ഉണ്ട്. സ്കൂളിലേയും കോളേജിലേയും കുട്ടികൾ ഉണ്ടായിരുന്നു. പുരുഷൻമാരാരും ആ പരിപാടിയിൽ പങ്കെടുക്കരുതെന്ന് ഞാൻ അഭ്യർത്ഥിച്ചിരുന്നു. അന്ന് പരിപാടിക്ക് വളരെ ആൾ കുറവായിരുന്നു. 10 മണിക്കാണ് പരിപാടി വെച്ചത്. എന്നാൽ 10.15 ഒക്കെ ആയിട്ടും ആളുണ്ടായില്ല. തുടർന്ന് കാശുകൊടുത്താണ് കുട്ടികളെ അവിടെ കൊണ്ടുവന്നത്. അന്ന് ഹണി റോസ് വളരെ മാന്യമായ വസ്ത്രമാണ് ധരിച്ചത്. സ്ഥിരം കാണുന്ന വച്ചുകെട്ട് അല്ലായിരുന്നു. അവർക്ക് വച്ച്കെട്ട് ഉണ്ടല്ലോ, ആ മേഖലയിലുള്ള സ്ത്രീകൾ തന്നെ ഇത് പറഞ്ഞിട്ടുണ്ട്.
ഒരു മാലാഖയെ പോലെയാണ് അന്ന് അവർ വന്നത്. ശരിക്കും നമ്മുക്ക് എല്ലാവർക്കും ഇഷ്ടം തോന്നുന്ന രീതിക്കായിരുന്നു വസ്ത്രം ധരിച്ചത്. അതോടെ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ ഞങ്ങൾ അവിടെ നിന്ന് പോയി. ഹണി റോസിനെതിരെ ദ്വയാർത്ഥ പ്രയോഗം നടത്തിയതിനല്ല ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. അവരുടെ കൈപിടിച്ചു കറക്കിയത് സംബന്ധിച്ചൊക്കെ പരാതി ഉള്ളത് കൊണ്ടാണ്.
കേസിൽ ഒരു തീവ്രാവദിയെ പിടിച്ചപകൊണ്ടുപോകുന്നത് പോലെയാണ് പോലീസ് ബോബി ചെമ്മണ്ണൂരിനെ പിടിച്ചത്. ആളൊരു കൊലപാതകിയാണോ? ചെയ്യാത്ത തെറ്റിന് പെട്ടുപോകുന്നവർക്ക് വേണ്ടിയാണ് ബോബി ചെമ്മണ്ണൂർ ഒരു ദിവസം അധികം ജയിലിൽ കിടന്നത്. കോടതി വിരട്ടിയത് അദ്ദേഹം അറിഞ്ഞിട്ട് പോലും ഉണ്ടാകില്ല. പിറ്റേന്ന് ഉച്ചക്കാണ് അദ്ദേഹത്തെ വിട്ടുകൊണ്ടുള്ള ഉത്തരവ് വന്നത്. ബോബി ചെമ്മണ്ണൂരിന്റെ സ്വഭാവം അറിഞ്ഞിട്ടല്ലേ പിന്നെയും പിന്നെയും ഹണി റോസ് അവിടെ പോയത്. പിന്നെ എന്തിനാണ് നാല് മാസം കഴിഞ്ഞ് പരാതി നൽകിയത്. പുരുഷ കമ്മീഷൻ ആവശ്യമാണ്. കമ്മീഷൻ വന്നാൽ നിരവധി പുരുഷൻമാർ അവിടെ പരാതിയുമായി ചെല്ലും. പോലീസ് സ്റ്റേഷനിൽ പോകാതെ നേരിട്ട് അവിടെ ചെന്ന് പരാതി നൽകാം’, അജിത് കുമാർ പറഞ്ഞു.



