ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിലുള്ള വിവാഹം ഫെബ്രുവരി 16നാണ് നിശ്ചയിച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷം തന്റെയും ആരിതി പൊടിയുടെയും ഹണിമൂൺ പ്ലാനിനെക്കുറിച്ച് വിശദമാക്കിയിരിക്കുകയാണ് റോബിൻ. ഒരു യുട്യൂബ് ചാനലിനോടായിരുന്നു റോബിൻ ഇക്കാര്യം പങ്കുവച്ചത്.
ഇന്നുവരെ ആരും പരീക്ഷിക്കാത്ത ഹണിമൂൺ പ്ലാനാണ് ഇതെന്ന് റോബിൻ പറയുന്നു. വെറൈറ്റിയായ രണ്ടുവർഷത്തെ ഹണിമൂണാണ് പ്ലാൻ ചെയ്യുന്നത്. ഹണിമൂണിന്റെ ഭാഗമായി 27ൽ ്അധികം രാജ്യങ്ങൾ സന്ദർശിക്കാനാണ് പദ്ധതി. റോബിന്റെ ഒരു ഫ്രണ്ടും കൂടെയുണ്ടാകും. ഡെസ്റ്റിനേഷൻ ഹോളിഡേയ്സ് എന്ന പേരിൽ അവർക്കൊരു സ്ഥാപനമുണ്ട്. പുള്ളിക്കാരിയോടൊപ്പം ചേർന്നാണ് വെറൈറ്റിയായി രണ്ടുവർഷത്തെ ഹണിമൂൺ പ്ലാൻ ചെയ്യുന്നത്. ചിലപ്പോൾ കേരളത്തിൽ ഇങ്ങനെയൊരു യാത്ര ആദ്യമായിട്ടാകും. അധികം സ്ഥലങ്ങളിലൊന്നും പോയിട്ടുള്ള ആളല്ല ഞാൻ. അതു കൊണ്ട് വ്യത്യസ്തമായൊരു ഹമിമൂൺ വേണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നെന്ന് റോബൻ പറയുന്നു.
മാസങ്ങൾ ഇടവിട്ടായിരിക്കും യാത്ര. ആദ്യയാത്ര അസൈർബൈജാനിലേക്ക് ആയിരിക്കും. ഇതു വരെ മഞ്ഞൊന്നും കണ്ടിട്ടില്ല. അതൊക്കെ കാണണമെന്ന് ആഗ്രഹമുണ്ട്. ഫ്രീ ട്രീപ്പാണെന്നും റോബിൻ പറഞ്ഞു. മോഹൻലാലിനെ കല്യാണത്തിന് ക്ഷണിക്കുമെന്നും റോബിൻ വ്യക്തമാക്കി. ബിഗ് ബോസിന്റെ നാലം സീസണിലാണ് മത്സരാർത്ഥിയായിരുന്നത്. ബിഗ് ബോസ് കഴിഞ്ഞ് ഒരു ടോക് ഷായിൽ വച്ച് കണ്ടുമുട്ടിയ പരിചയമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്.



