യുദ്ധം ഏറ്റവും മൗലികമായ അവകാശങ്ങൾ കവർന്നെടുത്തിട്ടുള്ള ദശലക്ഷക്കണക്കിനാളുകളുടെ കരച്ചിൽ കേൾക്കാൻ പാപ്പാ ഭരണകർത്താക്കളോട് അഭ്യർത്ഥിക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശദിനം ആചരിക്കപ്പെട്ട ഡിസംബർ 10-ന്, “എക്സ്” (X) സാമൂഹ്യമാദ്ധ്യമത്തിൽ “മനുഷ്യാവകാശങ്ങൾ” (#HumanRights) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ അഭ്യർത്ഥന നടത്തിയത്.
“ജീവനും സമാധാനത്തിനുമുള്ള മനുഷ്യാവകാശങ്ങൾ മറ്റെല്ലാ അവകാശങ്ങളും വിനിയോഗിക്കുന്നതിനുള്ള അനിവാര്യമായ വ്യവസ്ഥയാണ്. എല്ലാ ദാരിദ്ര്യങ്ങളുടെയും ജനയിത്രിയായ യുദ്ധം മൂലം ഏറ്റം മൗലികമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ട ദശലക്ഷക്കണക്കിന് ആളുകളുടെ സമാധാനത്തിനായുള്ള മുറവിളി ഭരണകർത്താക്കൾ കേൾക്കണം!”



