ഈ വർഷം ഹെയ്തിയിൽ മരിച്ചവരുടെ എണ്ണം അയ്യായിരം എത്തിനിൽക്കുമ്പോൾ അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ഹെയ്തിയിലെ ബിഷപ്പുമാർ. ഹെയ്തിയിലെ യു. എൻ. മനുഷ്യാവകാശ കമ്മീഷണർ വോൾക്കർ ടർക്ക് പറയുന്നതനുസരിച്ച്, കഴിഞ്ഞ വാരാന്ത്യത്തിൽ മാത്രം 200 ലധികം പേർ പോർട്ട്-ഓ-പ്രിൻസിൽ കൊല്ലപ്പെട്ടു. സിറ്റി-സോലെയിൽ ജില്ലയിലെ ഒരു ശക്തനായ ഗുണ്ടാ നേതാവിന്റെ ഉത്തരവനുസരിച്ച് നടത്തിയ അക്രമപ്രവർത്തനങ്ങളിലാണ് ഈ കൂട്ടക്കൊലപാതകങ്ങൾ നടന്നത്.

“ഈ ക്രൂരമായ പ്രവൃത്തികൾ നിർത്തുക. അവ രാജ്യത്തിനോ ജനങ്ങൾക്കോ ​​അവ ചെയ്യുന്ന നിങ്ങൾക്കോ ​​നല്ലതല്ല.” ഹെയ്തിയിലെ ബിഷപ്പുമാർ അഭ്യർഥിക്കുന്നു. അക്രമത്തിന് ആക്കം കൂട്ടുന്ന ആയുധക്കച്ചവടം അവസാനിപ്പിക്കാൻ പ്രാദേശിക അധികാരികളോടും അന്താരാഷ്ട്ര സമൂഹത്തോടും ബിഷപ്പുമാർ കത്തിലൂടെ ആവശ്യപ്പെടുന്നു.

പ്രദേശത്തെ ഗുണ്ടാനേതാവിന്റെ മകൻ അസുഖംമൂലം മരിച്ചിരുന്നു. ഇതിനെതുടർന്ന് യാതൊരു പ്രകോപനവും കൂടാതെ അക്രമം നടത്തുകയും നിരവധിപ്പേരെ കൊലപ്പെടുത്തുകയുമായിരുന്നു.