‘ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഹിന്ദുസ്ഥാൻ പ്രവർത്തിക്കും’ എന്ന് പറയാൻ തനിക്ക് ഒരു മടിയുമില്ലെന്ന് അലഹബാദ് ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവ് പറഞ്ഞു.

“ഇതാണ് നിയമം…. നിയമം സത്യത്തിൽ ഭൂരിപക്ഷത്തിന് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. കുടുംബത്തിൻ്റെയോ സമൂഹത്തിൻ്റെയോ പശ്ചാത്തലത്തിൽ നോക്കൂ… ഭൂരിപക്ഷത്തിൻ്റെ ക്ഷേമത്തിനും സന്തോഷത്തിനും എന്ത് പ്രയോജനം മാത്രമേ ലഭിക്കൂ.” പ്രഗ്യാഗ്‌രാജിൽ നടന്ന വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) പരിപാടിയിൽ യൂണിഫോം സിവിൽ കോഡിനെ (യുസിസി) കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞതായി ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു.

മറ്റൊരു സിറ്റിങ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് പഥക്കും ഒപ്പമുണ്ടായിരുന്നു.