തിങ്കളാഴ്ച വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് സ്‌പൈസ്‌ജെറ്റ് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. കൊച്ചിയിലേക്കും ഷില്ലോങ്ങിലേക്കും പുറപ്പെട്ട വിമാനങ്ങളാണ് സാങ്കേതിക പ്രശ്‌നങ്ങൾ കാരണം വഴിതിരിച്ചുവിട്ടത്. എല്ലാ യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയതായി എയർലൈൻ അറിയിച്ചു.

117 യാത്രക്കാരും ജീവനക്കാരുമായി കൊച്ചിയിലേക്കുള്ള വിമാനം യാത്രാ മധ്യേ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ചെന്നൈയിൽ തന്നെ “അടിയന്തര ലാൻഡിംഗ്” നടത്തി. ചെന്നൈയിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.

“ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തുന്ന സ്‌പൈസ് ജെറ്റ് ക്യു 400 വിമാനം സാങ്കേതിക തകരാർ കാരണം ചെന്നൈയിലേക്ക് തന്നെ മടങ്ങി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു, യാത്രക്കാരെ ഇറക്കി.” സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു.