ഴിഞ്ഞ ഏറെ നാളായി ബോളിവുഡിലെ ചർച്ചാ വിഷയം അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹമോചന അഭ്യൂഹങ്ങളാണ്. ഇരുവരും ഒന്നിച്ച് പൊതുവേദിയിൽ എത്താത്തതും, ബച്ചൻ കുടുംബത്തിന്റെ പരിപാടികളിൽ ഐശ്വര്യ പങ്കെടുക്കാത്തതും ഒക്കെയാണ് ഇത്തരം അഭ്യൂഹങ്ങൾ ഉയർന്നു വരാൻ കാരണമായത്. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോ​ഗികമായൊരു വിശദീകരണവും നൽകാൻ അഭിഷേകോ ഐശ്വര്യയോ ബച്ചന്‍ കുടുംബമോ തയ്യാറായിട്ടുമില്ല. 

ഈ അവസരത്തിൽ ഐശ്വര്യ റായിയുടെ ഒരു സെൽഫി ഫോട്ടോയാണ് വൈറൽ ആയിരിക്കുന്നത്. വെള്ളിക്കണ്ണുള്ള ഒരു യുവാവിനൊപ്പമാണ് ഐശ്വര്യ ഫോട്ടോയില്‍ ഉള്ളത്. യുവാവിനെ ചേർത്തുനിർത്തി ഐശ്വര്യ തന്നെയാണ് സെൽഫി എടുത്തിരിക്കുന്നതും. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ഇതാരാണെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ ഉപയോക്താക്കളും രം​ഗത്ത് എത്തി. “പുതിയ കാമുകനാണോ, രണ്ടാളും നല്ല ചേർച്ചയുണ്ട്, അഭിഷേയകുമായുള്ള വിവാഹമോചനം ഉടനെ ഉണ്ടല്ലേ, ഡിവോഴ്സ് വാങ്ങി കരിയറിലേക്ക് തിരിയൂ”, എന്നിങ്ങനെ പോകുന്നു ചില വിമർശന കമന്റുകൾ.