വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റ് ഓറഞ്ച് മെസ്സേജ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ അതി തീവ്ര ന്യുനമർദ്ദം ഫിൻജാൽ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു . നാളെ ഉച്ചക്ക് ശേഷം ( നവംബർ 30) കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ പരമാവധി 90 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.
കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കു സാധ്യത . ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 1, 2 തീയതികളിൽ അതിശക്തമായ മഴയ്ക്കും; 30 നവംബർ- 3 ഡിസംബർ തീയതികളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.



