സംസ്ഥാനത്ത് സ്വർണവില(gold rate) കുറഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 7090 രൂപയിലെത്തി. പവന് 120 രൂപ കൂടി 56,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ ഗ്രാമിന് 25 രൂപയാണ് വർധിച്ച് വില 7105 രൂപയിലെത്തിയിരുന്നു. പവന് 200 രൂപ കൂടി 56,840 രൂപയിലാണ് വ്യാപാരം നടന്നത്. തുടർച്ചയായ രണ്ട് ദിവസം കുറഞ്ഞ ശേഷമാണ് ഇന്നലെ സ്വർണവില കൂടിയത്.
നവംബർ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകിയാൽ മതിയായിരുന്നു.



