കോഴിക്കോട് കൊടുവള്ളിയിൽ സ്വർണ വ്യാപാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നതായി പരാതി. മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്ന് കാറിലെത്തിയ സംഘം രണ്ട് കിലോഗ്രാം സ്വർണം കവർന്നതായാണ് പരാതി ലഭിച്ചത്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കൊടുവള്ളി – ഓമശ്ശേരി റോഡിൽ ഒതയോത്ത് മുത്തമ്പലത്ത് വെച്ചായിരുന്നു സംഭവമെന്ന് ബൈജു പരാതിയിൽ പറയുന്നു.
രാത്രി കടയടച്ച ശേഷം സ്വർണവുമായി സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന ബൈജു. ഇതിനിടെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് ബൈജുവിന്റെ പരാതി. ഒരു വെള്ളക്കാറിലാണ് മോഷ്ടാക്കള്‍ എത്തിയതെന്ന് ബൈജു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.



