ജാർഖണ്ഡിൻ്റെ(Jharkhand) 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ(Hemant Soren) ഇന്ന് സത്യപ്രതിജ്ഞ(Oath) ചെയ്യും. റാഞ്ചിയിലെ മൊർഹാബാദി ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. രാഹുൽ ഗാന്ധി, ശരദ് പവാർ, മമത ബാനർജി എന്നിവരുൾപ്പെടെ ഇന്ത്യ മുന്നണിയിലെ നിരവധി പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ഈ പരിപാടിയുടെ ഭാഗമാകും. വ്യാഴാഴ്ച വൈകീട്ട് നാലിന് ഗവർണർ സന്തോഷ് കുമാർ ഗാംഗ്വാർ ഹേമന്ത് സോറന് സത്യവാചകം ചൊല്ലിക്കൊടുക്കും.



