ക്രിക്കറ്റ് താരം കെ.എൽ രാഹുലും ബോളിവുഡ് നടി അതിയ ഷെട്ടിയും കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും സന്തോഷവാർത്തയറിയിച്ചത്. മനോഹരമായ ആ അനുഗ്രഹം ഞങ്ങളെ തേടിയെത്തുന്നു എന്ന് ഇരുവരും കുറിച്ചു. 2025-ലാകും കുഞ്ഞതിഥിയെത്തുക എന്ന വിവരവും പോസ്റ്റിലുണ്ട്.
ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് രാഹുലും അതിയയും വിവാഹിതരായത്. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളാണ് അതിയ. അതിയയും അഭിനേതാവാണ്. 2015-ൽ സൂരജ് പഞ്ചോളിയുടെ നായികയായി ഹീറോ എന്ന ചിത്രത്തിലൂടെയാണ് അതിയ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.



