തലോർ വടക്കുമുറി സുബ്രഹ്മണ്യ അയ്യര്‍ റോഡ് സ്വദേശി പൊറുത്തുക്കാരന്‍ വീട്ടില്‍ ജോജു (50) ആണ് ഭാര്യ ലിഞ്ചു (36)വിനെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തത്.

ഇന്ന് ഉച്ചതിരിഞ്ഞ് 3നാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. ദമ്ബതികള്‍ സ്ഥിരമായി വഴക്കുകൂടാറുണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു. വെട്ടേറ്റ ലിഞ്ചുവിന്റെ അലര്‍ച്ച കേട്ട അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മരിച്ചനിലയില്‍ ഇരുവരേയും കണ്ടെത്തുകയായിരുന്നു.