കുടിയേറ്റത്തൊഴിലാളികളുടെ അന്തസ്സ് കാക്കണമെന്നും അവര്‍ക്ക് ന്യായമായ വേതനമുറപ്പാക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. കുടിയേറ്റത്തൊഴിലാളികള്‍ സമൂഹത്തിന് കാര്യമായ സംഭാവന ചെയ്യുന്നുണ്ടെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ഏഷ്യ-പസഫിക് സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള അവസാനവട്ട പര്യടനത്തില്‍ സിങ്കപ്പൂരിലെ രാഷ്ട്രീയ നേതാക്കളോട് സംസാരിക്കയായിരുന്നു അദ്ദേഹം.

ലോകത്ത് 17 കോടിയോളം കുടിയേറ്റത്തൊഴിലാളികളാണുള്ളത്. സിങ്കപ്പൂരില്‍ പത്തുലക്ഷത്തിലേറെപ്പേരുണ്ട്. ഇതില്‍ മൂന്നുലക്ഷത്തോളം പേര്‍ കുറഞ്ഞവേതനത്തിനാണ് പണിയെടുക്കുന്നത്. ഇവരില്‍ അധികവും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നും കത്തോലിക്കന്‍ ഭൂരിപക്ഷമുള്ള ഫിലിപ്പീന്‍സില്‍നിന്നുമുള്ളവരാണ്.