രണ്ടാഴ്ച ദൈർഘ്യമുള്ള 45-ാമത് അപ്പസ്തോലികയാത്രയ്ക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പ സെപ്തംബർ 13-ന് നന്ദിയർപ്പിച്ച് പ്രാർഥിക്കാൻ റോമിലെ മേരി മേജർ ബസലിക്കയിലെത്തി. ബസിലിക്കയിൽ, പരിശുദ്ധ പിതാവ് ‘അവർ ലേഡി സാലസ് പോപ്പുലി റൊമാനിയുടെ’ (റോമൻ ജനതയുടെ സംരക്ഷക) ഐക്കണിന് മുന്നിൽ പ്രാർഥിച്ചു. ഇന്തോനേഷ്യ, പാപ്പുവ ന്യൂ ഗിനിയ, ഈസ്റ്റ് തിമോർ, സിംഗപ്പൂർ എന്നീ നാലുരാജ്യങ്ങളിലാണ് പാപ്പാ സന്ദർശനം നടത്തിയത്.

സെപ്തംബർ രണ്ടു മുതൽ 13 വരെ നടന്ന സന്ദർശനത്തിന്റെ സമാപന യാത്രയിൽ പരിശുദ്ധ പിതാവ് വിമാനത്തിൽ 45 മിനിറ്റ് പത്രസമ്മേളനം നടത്തി. അമേരിക്കയിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്, സഭയിലെ ലൈംഗികാതിക്രമം, ഗർഭച്ഛിദ്രം, കുടിയേറ്റക്കാരുടെ അന്തസ്സ് സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിവിധ ചോദ്യങ്ങൾക്ക് പാപ്പാ ഉത്തരം നൽകി.

ഫ്രാൻസിസിൻ്റെ പാപ്പായുടെ 45-ാമത് അപ്പസ്തോലിക യാത്രയിൽ മതാന്തര സംവാദം, സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ലോകത്ത് സമാധാനം വളർത്തൽ, യുവാക്കളെയും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെയും പ്രോത്സാഹിപ്പിക്കുക, കൂടാതെ ദൈനംദിന ജീവിതത്തിൽ ദൈവത്തിന് പ്രമുഖ സ്ഥാനം കൊടുക്കേണ്ട ആവശ്യകത മുതലായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.