ഹൂസ്റ്റൺ: ലയൺസ് ഫൗണ്ടേഷനുമായി ചേർന്ന് സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ്(എസ്ഐയുസിസി) സംഘടിപ്പിച്ച “ഐ ഗ്ലാസ് ഡ്രൈവി’നു സമാപനം കുറിച്ച് കൊണ്ട് വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച ഉപയോഗിച്ച കണ്ണടകൾ സെപ്റ്റംബർ 29ന് ലയൺസ് ഫൗണ്ടേഷന് കൈമാറും.
ഉപയോഗിച്ച കണ്ണടകൾ നിശ്ചിത സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ശേഖരണ പെട്ടികളിൽ നിക്ഷേപിക്കാം. പിന്നീട് ഈ കണ്ണടകൾ ലയൺസ് ഫൗണ്ടേഷൻ ഉപയോഗിക്കാൻ അനുയോജ്യമാക്കി ആഫ്രിക്കൻ രാജ്യങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിതരണം ചെയ്യും.
ആഫ്രിക്കൻ രാജ്യങ്ങളിലേക്കു അയക്കുന്നതിനു മുൻപ് കണ്ണടകൾ റീസൈക്കിൾ ചെയ്യും. ഐ ഗ്ലാസ് ഡ്രൈവ് എന്ന ഈ നൂതന പദ്ധതി മേയ് 19ന് സ്റ്റാഫ്ഫോഡിലുള്ള ചേംബർ ഹാളിൽ വച്ച് സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ആണ് ഉദ്ഘാടനം ചെയ്തത്.
എസ്ഐയുസിസി ഹൂസ്റ്റണിലെ വിവിധ ഐ ഗ്ലാസ് സ്റ്റോറുകളിലും ഇന്ത്യൻ കടകളിലും ഒരുക്കിയിരിക്കുന്നു ശേഖരണ ബോക്സുകളിൽ നിങ്ങളുടെ കണ്ണടകൾ നിക്ഷേപിക്കാം. പരിപാടിയിൽ പങ്കെടുത്ത് കാഴ്ച പരിമിതിയുള്ളവരെ സഹായിക്കുവാൻ നിങ്ങളുടെ വിലയേറിയ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സഖറിയ കോശി – 281 780 9764, സണ്ണി കാരിക്കൽ – 832 566 6806, ജിജി ഓലിക്കൻ – 713 277 8001, രമേശ് അത്തിയോടി – 832 860 3200, മോനി തോമസ് – 713 922 0019, സാജു കുര്യാക്കോസ് – 201 615 6765.



