അതിരമ്പുഴ: ശ്രീകണ്ഠമംഗലം കരിയാംമ്പുഴയില് പരേതനായ കെ.ജെ. കുര്യന്റെ ഭാര്യ മേരിക്കുട്ടി കുര്യന് (85) അന്തരിച്ചു. സെന്റ് സെബാസ്റ്റ്യൻസ് വാര്‍ഡ് കാരോള്ട്ടണിലെ അംഗമായ സാജുവിന്റെ (കുര്യന് ജോസഫ്) അമ്മയാണ്.
സംസ്ക്കാര ചടങ്ങുകള്‍ വ്യാഴാഴ്ച വെെകുന്നേരം നാലിന് ആരംഭിച്ച് സംസ്കാരം ശ്രികണ്ഠമാഗലം ലിസ്യൂ പള്ളിയില്‍ നടത്തപ്പെടും. പരേത പാലാ കുഴിവേലില്‍ കുടുംബാഗം.
മക്കള്‍: ഷൈനി (മസ്കറ്റ്), ജോര്‍ജ് (സെന്റ് അലോഷ്യസ് എച്ച്എസ്എസ് അതിരമ്പുഴ), പരേതനായ അലക്സാര്‍ കുര്യന്, ജോസഫ് കുര്യന് (ടെക്സസ് യുഎസ്എ), ഷിബി (അല്‍ഫോന്‍സാ റസിഡന്‍ഷ്യന്‍ സ്ക്കൂള് ഭരണങ്ങാനം).
മരുമക്കള്‍: ടോം മുയ്ക്കല്‍ (അയര്‍ക്കുന്നം), മിനി. കെ. മാനുവല്‍ (കവളംമാക്കല്‍ ചേലക്കര), ഷൈനി ഇടപറമ്പില്‍ (ടെക്സസ് യുഎസ്എ), സജി പെരുമണ്ണില്‍ (പൂവരണി).



