രാമനിലയം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവർത്തകർ മാർഗതടസം സൃഷ്ടിച്ചെന്ന് പരാതിയില്‍ പറയുന്നു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി കൈമാറി.

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നേരത്തെ സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് നിർദേശം നല്‍കിയിരുന്നു. അനില്‍ അക്കരയുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് നി‍ർദേശം നല്‍കിയത്. സിറ്റി എ.സി.പിക്കാണ് തൃശൂർ കമ്മീഷ്ണർ നിർദേശം നല്‍കിയത്.

തൃശൂരില്‍ പ്രതികരണം ചോദിച്ച മാധ്യമങ്ങളെയാണ് അദ്ദേഹം കയ്യേറ്റം ചെയ്തത്. മാധ്യമങ്ങളോട് പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.