പാലക്കാട്: സിപിഎം നേതാവ് പി കെ ശശിക്കെതിരായ അച്ചടക്ക നടപടിയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കിയതായി റിപ്പോർട്ട്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി പദവികളിലും നിന്നും പുറത്താക്കാനാണ് തീരുമാനമായിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
ആദ്യം ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഈ തീരുമാനം അംഗീകരിക്കുന്നതോടെ പി കെ ശശി പാര്‍ട്ടി അംഗമായി മാത്രം ആയി തുടരും. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം വീണ്ടും ജില്ലാ കമ്മിറ്റിയില്‍ അവതരിപ്പിച്ചാണ് അന്തിമ തീരുമാനമായത്.
അതേസമയം സാമ്പത്തിക ക്രമക്കേടുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ശശിക്കെതിരെ ഉയര്‍ന്നിരുന്നു. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനമുണ്ടായത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.



