ന്യൂയോർക്ക്: പരിശുദ്ധ കന്യക മറിയാമിന്റെ വാങ്ങിപ്പുപെരുന്നാൾ സ്റ്റാറ്റൻ ഐലൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ(130 Park Avenue, Staten Island, NY) ശനി, ഞായർ (ഓഗസ്റ്റ് 17, 18) ദിവസങ്ങളിൽ ആഘോഷിക്കുന്നു.
മലങ്കര ഓർത്തഡോക്കസ് സുറിയാനി സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ ബർണബാസ് നേതൃത്വം നൽകും. ശനിയാഴ്ച വൈകുന്നേരം 5.45ന് തിരുമേനിക്ക് സ്വീകരണം നൽകും. വൈകുന്നേരം ആറിന് സന്ധ്യാ പ്രാർഥന ആരംഭിക്കും. തുടർന്ന് മെത്രാപ്പോലീത്തയുടെ വചന ശുശ്രൂഷയും ഉണ്ടായിരിക്കും.
ഞായറാഴ്ച രാവിലെ 8.30ന് പ്രഭാത പ്രാർഥന ആരംഭിക്കുകയും തുടർന്ന് 9.30ന് ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിലും ഫാ. ടി.എ. തോമസ് (വികാരി), ഫാ. ഗീവർഗീസ് വർഗീസ്(അസി. വികാരി) എന്നിവരുടെ സഹകരണത്തിലും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
വിശുദ്ധ കുർബാനയ്ക്കുശേഷം പ്രദക്ഷിണം നടക്കും. തുടർന്ന് നേർച്ചയും ഉച്ചഭക്ഷണവും ഉണ്ടായിരിക്കും. ഫാ. ടി.എ. തോമസ്, ഫാ. ഗീവർഗീസ് വർഗീസ്, ക്യാപ്റ്റൻ രാജു ഫിലിപ്പ് (സെക്രട്ടറി), മാത്യു ചാക്കോ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നു.
എല്ലാവരും പങ്കെടുക്കുകയും അനുഗ്രഹം പ്രാപിക്കുകയും ചെയ്യണമെന്ന് ഇടവകയുടെ ഭാരവാഹികൾ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ക്യാപ്റ്റൻ രാജു ഫിലിപ്പ് – 917 854 3818.



