വാഷിംഗ്ടൺ ഡിസി: യുഎസിലെ ഇന്ത്യൻ അംബാസഡറായി വിനയ് മോഹൻ ക്വാത്ര ഔദ്യോഗികമായി ചുമതലയേറ്റു. ക്വാത്രയെ സ്വാഗതം ചെയ്യുന്നതായും എംബസിയിലെ എല്ലാവരും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്നും ചാർജ് ഡി അഫയേഴ്സ് ശ്രീപ്രിയ രംഗനാഥൻ പറഞ്ഞു.
1988ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന ക്വാത്ര നേപ്പാളിലെ ഇന്ത്യൻ പ്രതിനിധിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നയതന്ത്ര മേഖലയിൽ മൂന്ന് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുണ്ട്.
ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓഗസ്റ്റ് 2017 മുതൽ ഫെബ്രുവരി 2020 വരെ ഫ്രാൻസിലെ ഇന്ത്യൻ അംബാസിഡർ ആയിരുന്നു.



