പുന്റ കാന: യുഎസ് മലയാളികളുടെ സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ അമരത്തേക്ക് ബേബി മണക്കുന്നേല്‍. ഡൊമിനിക്കന്‍ റിപ്പബ്ളിക്കിലെ പുന്റ കാനയില്‍ നടക്കുന്ന ഫോമ അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ രണ്ടാം ദിനം 2024 – 2026 വര്‍ഷത്തെ പ്രസിഡന്റായി ബേബി മണക്കുന്നേല്‍ വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. തോമസ് ടി. ഉമ്മനെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

ബൈജു വര്‍ഗീസ് ആണ് പുതിയ ജനറല്‍ സെക്രട്ടറി. സിജില്‍ പാലക്കലോടി (ട്രഷറര്‍), ഷാലു പുന്നൂസ് (വൈസ് പ്രസിഡന്റ്), പോള്‍ പി. ജോസ് (ജോ. സെക്രട്ടറി), അനുപമ കൃഷ്ണന് (ജോ. ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

ബേബി ഊരാളില്‍ ഇലക്ഷന് കമ്മിഷന് ചെയര്‍മാനായും മാത്യു ചെരുവില്‍, അനു സ്കറിയ എന്നിവര്‍ അംഗങ്ങളായുമുള്ള ഇലക്ഷന് കമ്മിറ്റി തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി. വിജയികളെ മോന്‍സ് ജോസഫ് എം. എല്‍. എ അഭിനന്ദിച്ചു.

വോട്ട് നില:
പ്രസിഡന്റ്
ബേബി മണക്കുന്നേല്‍: 386
തോമസ് ടി ഉമ്മന്‍128
സെക്രട്ടറി
ബൈജു വര്‍ഗീസ് 302
സാമുവേല്‍ മത്തായി 159
ഡോ. മധുസൂധനന് നമ്പ്യാര്‍48
ട്രഷറര്‍
സിജില്‍ പാലക്കലോടി 427
ബിനൂപ് ശ്രീധരന് 87
ജോ. സെക്രട്ടറി
പോള്‍ പി.ജോസ്410
ഡോ പ്രിന്‍സ് നെച്ചിക്കാട്ട് 104
ജോ ട്രഷറര്‍
അനുപമ കൃഷ്ണന് 336
അമ്പിളി സജിമോന്‍ 178
അഡ്വൈസറി ബോര്‍ഡ് ചെയര്‍
ഷിനു ജോസഫ് 92
തോമസ് ജോസ്ജോസ്കുട്ടി 81
ന്യു യോര്‍ക്ക് മെട്രോ നാഷണല്‍ കമ്മിറ്റി 2 സീറ്റ്
ജോസ് വര്‍ഗീസ് 53
അബ്രഹാം ഫിലിപ്പ് 51
ജോസഫ് കളപ്പുരക്കല്‍38
ജോണ്‍ തോമസ്12
സണ്‍ ഷൈന്‍ റീജിയന് 3 സീറ്റ്
സുനിതാ മേനോന്70
ടിറ്റോ ജോര്‍ജ് ജോണ്‍ 70
സാജന്59
സജീവ് മാത്യു 47
സതേണ്‍ ആര്.വി.പി
ബിജു തോമസ് ലോസന്‍ 21
ഷിബു ജേക്കബ്17
സെന്‍ട്രല്‍ റീജിയന്
ജോണ്സണ് കണ്ണൂക്കാടന്‍19
ജോഷി വള്ളിക്കളം 17
മെട്രോ
മാത്യു ജോഷ്വ48
ജെസ്വിന് സാമുവല്‍28



