വൈസ് പ്രസിഡന്റ് കമലാ ഹാരിസ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ദേശീയ തലത്തില്‍ 42% – 37% ലീഡ് നേടിയെന്നു ഇപ്സോസ് നടത്തിയ ഏറ്റവും പുതിയ സർവ്വേ.
ജൂലൈ 22-23 നു ഇപ്സോസ് റോയിട്ടേഴ്സുമൊത്തു നടത്തിയ പോളിങ്ങില്‍ ഹാരിസിനു 37%, ട്രംപിനു 34% എന്നിങ്ങനെ ആയിരുന്നു. ഓഗസ്റ്റ് 2–7 സർവേയില്‍ സ്വതന്ത്ര സ്ഥാനാർഥി റോബർട്ട് കെന്നഡി നേടിയത് 4% ആണ്. ജൂലൈയില്‍ അദ്ദേഹത്തിനു 10% ലഭിച്ചിരുന്നു.യുദ്ധഭൂമികള്‍ എന്ന് വിളിക്കപ്പെടുന്ന ഏഴു സംസ്ഥാനങ്ങളില്‍ ഹാരിസിനു ട്രംപിനെതിരെ 2% ലീഡുണ്ട്:
42–40. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റവും കടുത്ത പോരാട്ടം നടന്ന അരിസോണ, ജോർജിയ, മിഷിഗണ്‍, നെവാഡ, നോർത്ത് കരളിന, പെൻസില്‍വേനിയ, വിസ്കോണ്‍സിൻ.അരിസോണയും ജോർജിയയും നെവാഡായും റിപ്പബ്ലിക്കൻ പാർട്ടിയോട് ചാഞ്ഞു നില്ക്കുന്നു എന്ന ജൂലൈയിലെ നിഗമനം കുക്ക് പൊളിറ്റിക്കല്‍ റിപ്പോർട്ട് തിരുത്തി. ഇപ്പോള്‍ ഹാരിസിനാണ് ലീഡെന്നു അവരും പറയുന്നു.
ട്രംപിന് ഏറ്റവുമധികം മേല്‍കൈ ഉണ്ടായിരുന്ന ജോർജിയയില്‍ ലീഡ് ശരാശരി 5.9ല്‍ നിന്നത് ഇപ്പോള്‍ ഒരു പോയിന്റിലേക്കു താഴ്ന്നു. അരിസോണയില്‍ 5.5 പോയിന്റില്‍ നിന്നു 1.9ലേക്കും.നെവാഡയില്‍ സി ബി എസ്-ബ്ലൂംബെർഗ് പോളുകളുടെ ശരാശരി അനുസരിച്ചു ഹാരിസ് 2% മുന്നിലാണ്.ദ ഹൈഗ്രൗണ്ട് പബ്ലിക് അഫെയേഴ്സ് സർവേ പറയുന്നത് ഹാരിസ് അരിസോണയില്‍ 44.4% നേടുമ്ബോള്‍ ട്രംപിനു 41.6% മാത്രം എന്നാണ്. പിഴവ് സാധ്യതയ്ക്കു പുറത്താണ് ഈ ലീഡ്. ജൂലൈ 31-ഓഗസ്റ്റ് 5നു 500 വോട്ടർമാർക്കിടയിലാണ് സർവേ നടത്തിയത്.
സബറ്റോസ് ക്രിസ്റ്റല്‍ ബോള്‍ പറയുന്നത് മിനസോട്ട, ന്യൂ ഹാംപ്ഷെയർ, ജോർജിയ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ഹാരിസിനു മുൻതൂക്കം നല്കുന്നു എന്നാണ്. അവ ജൂലൈയില്‍ ട്രംപിന്റെ കൂടെ ആയിരുന്നു.



