തിരുവനന്തപുരം: ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടിയ രോ​ഗിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചൊവാഴ്ച ഉച്ചയോടെയാണ് സംഭവം.
കരിക്കകം സ്വദേശി ​ഗോപകുമാറാണ് ചാടി മരിച്ചത്.

ആശുപത്രിയുടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നും ചാടിയ ഇയാളെ ഉടൻ തന്നെ അത്യാഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടാമത്തെ നിലയിൽ നിന്നും താഴെയുള്ള നടുത്തളത്തിലേക്ക് ഗോപകുമാർ വീഴുകയായിരുന്നു.

ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. ആശുപത്രിയിലെ ഒന്നാം നിലയിലുള്ള നെഫ്രോ വാർഡിൽ വൃക്ക സംബന്ധിച്ച രോ​ഗത്തിന് ​ഗോപകുമാർ ഏറെ നാളായി ചികിത്സയിലായിരുന്നു.