കോ​ഴി​ക്കോ​ട്: ജീ​പ്പി​ന് നേ​രേ പെ​ട്രോ​ള്‍ ബോം​ബെ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ല്‍. ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ജീ​പ്പി​ന് നേ​രെ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.

നി​ര്‍​ത്തി​യി​ട്ട ജീ​പ്പി​ന് നേ​രേ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം പെ​ട്രോ​ള്‍ ബോം​ബ് എ​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യ​ത്ത് ജീ​പ്പി​ല്‍ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട് തീ ​അ​ണ​യ്ക്കു​​ക​യാ​യി​രു​ന്നു.

നേ​ര​ത്തേ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പ​ത്ത് വ​ച്ച് ര​ണ്ട് സം​ഘ​ങ്ങ​ള്‍ ത​മ്മി​ല്‍ സം​ഘ​ട്ട​നം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ല്‍ പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ജീ​പ്പി​ന് നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഒ​രു സം​ഘം മ​റ്റൊ​രു സം​ഘ​ത്തേ​ക്കു​റി​ച്ച് പോ​ലീ​സി​ന് വി​വ​രം ന​ല്‍​കി​യ​താ​ണ് അ​ക്ര​മ​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം.