കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ വടകരയില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എംപി.
തന്റെ അസകര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മത്സരിക്കും. പാര്‍ട്ടി തീരുമാനം എന്താണെങ്കിലും അത് അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ സര്‍വേ ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. തെലുങ്കാനയില്‍ കോണ്‍ഗ്രസ് തീര്‍ച്ചയായും ജയിക്കും.
മധ്യപ്രദേശില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാര്‍ട്ടി അധികാരത്തിലെത്തുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.



