പ​ത്ത​നം​തി​ട്ട: കാ​ഷ്മീ​രി​നേ​ക്കു​റി​ച്ചു​ള്ള വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ മുൻ മന്ത്രിയും എംഎൽഎയുമായ കെ.​ടി.​ജ​ലീ​ലി​നെ​തി​നാ​യ കേ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി പോ​ലീ​സ്. ക​ലാ​പാ​ഹ്വ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യ കേ​സി​ലാ​ണ് പോ​ലീ​സി​ന്‍റെ പി​ന്മാ​റ്റം.

ജ​ലീ​ലി​നെ​തി​രേ തെ​ളി​വു​ക​ള്‍ കി​ട്ടി​യി​ല്ലെ​ന്നും കേ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും കാ​ട്ടി പ​രാ​തി​ക്കാ​ര​ന് കീ​ഴ്‌​വാ​യ്പൂ​ര്‍ പോ​ലീ​സ് നോ​ട്ടീ​സ​യ​ച്ചു. എ​ന്തെ​ങ്കി​ലും ആ​ക്ഷേ​പ​മു​ണ്ടെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു.

ജ​ലീ​ലി​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​ന്ത്യ​ന്‍ പൗ​ര​നാ​യി​രി​ക്കെ രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന​യെ അ​പ​മാ​നി​ക്ക​ണ​മെ​ന്നും ക​ലാ​പ​മു​ണ്ടാ​ക്ക​ണ​മെ​ന്നു​മു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ ജ​മ്മു കാ​ഷ്മീ​രി​നെ ഇ​ന്ത്യ​ന്‍ അ​ധി​നി​വേ​ശ കാ​ഷ്മീ​രെ​ന്നും, പാ​ക്കി​സ്ഥാ​ന്‍ കൈ​യ​ട​ക്കി വ​ച്ചി​രി​ക്കു​ന്ന കാ​ഷ്മീ​രി​ന്‍റെ ഭാ​ഗ​ങ്ങ​ളെ ആ​സാ​ദ് കാ​ഷ്മീ​രെ​ന്നും പ്ര​കോ​പ​ന​പ​ര​മാ​യി വി​ശേ​ഷി​പ്പി​ച്ച​ന്നു​മാ​യി​രു​ന്നു എ​ഫ്‌​ഐ​ആ​ര്‍.

ജ​ലീ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നെ​തി​രേ ആ​ര്‍​എ​സ്എ​സ് നേ​താ​വ് അ​രു​ണ്‍ മോ​ഹ​ന്‍ കീ​ഴ്‌​വാ​യ്പൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും കേ​സെ​ടു​ത്തി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ തി​രു​വ​ല്ല കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പി​ന്നീ​ട് കേ​സെ​ടു​ക്കാ​ന്‍ ത​യാ​റാ​യ​ത്.

ഈ ​കേ​സി​ലാ​ണ് ഇ​പ്പോ​ള്‍ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചു​കൊ​ണ്ട് പ​രാ​തി​ക്കാ​ര​ന് പോ​ലീ​സ് നോ​ട്ടീ​സ് അ​യ​ച്ച​ത്.