കൊ​ച്ചി: കാ​യി​ക​താ​ര​ങ്ങ​ള്‍ കേ​ര​ളം വി​ട്ടു​പോ​വു​ക​യാ​ണെ​ന്ന് ഹൈ​ക്കോ​ട​തി. സം​സ്ഥാ​ന​ത്തു​ള്ള താ​ര​ങ്ങ​ളെ ഓ​ടി​ക്ക​രു​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

അ​ര്‍​ജു​ന അ​വാ​ര്‍​ഡ് നി​ഷേ​ധി​ച്ച​തി​നെ​തി​രേ​യു​ള്ള അ​ത്‌​ല​റ്റ് ര​ഞ്ജി​ത്ത് മ​ഹേ​ശ്വ​രി​യു​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ട​തി പ​രാ​മ​ര്‍​ശം. 2013ലാ​ണ് ര​ഞ്ജി​ത്ത് മ​ഹേ​ശ്വ​രി​ക്ക് അ​വാ​ര്‍​ഡ് നി​ഷേ​ധി​ച്ച​ത്.

ഉ​ത്തേ​ജ​ക​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നേ തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ട​പ​ടി. 2008ലെ ​ഉ​ത്തേ​ജ​ക​മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ലാ​ണ് താ​രം പ​രാ​ജ​യ​പ്പെ​ട്ട​ത്. ഇ​തോ​ടെ 2013ല്‍ ​ആ​ദ്യം അ​ര്‍​ജു​ന അ​വാ​ര്‍​ഡി
ന് താ​ര​ത്തി​ന്‍റെ പേ​ര് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മു​ള്ള മ​രു​ന്ന് മാ​ത്ര​മാ​ണ് താ​ന്‍ ക​ഴി​ച്ച​തെ​ന്നും ഏ​തെ​ങ്കി​ലും ഉ​ത്തേ​ജ​ക​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും കാ​ട്ടി താ​രം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ അ​ന്ന് ഉ​ത്തേ​ജ​ക​മ​രു​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് ഉ​ത്തേ​ജ​ക വി​രു​ദ്ധ സ​മി​തി​യോ​ട് കോ​ട​തി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​തി​നി​ടെ​യാ​ണ് കേ​ര​ള​ത്തി​ല്‍​നി​ന്ന് താ​ര​ങ്ങ​ള്‍ വി​ട്ടു​പോ​വു​ക​യാ​ണെ​ന്ന കാ​ര്യം കോ​ട​തി സൂ​ചി​പ്പി​ച്ച​ത്. ര​ഞ്ജി​ത്ത് മ​ഹേ​ശ്വ​രി​യു​ടെ ഹ​ര്‍​ജി മൂ​ന്നാ​ഴ്ച​യ്ക്ക് ശേ​ഷം കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.