ക​ണ്ണൂ​ര്‍: സ​ര്‍​ക്കാ​രി​നും ആ​രോ​ഗ്യ​മ​ന്ത്രി​ക്കു​മെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​വ​ന്നെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. ഇ​തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച എ​ല്ലാ​വ​രെ​യും നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ക്ക​ണ​മെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

നിയമനക്കോഴയിൽ ആ​രോ​ഗ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നും എ​തി​രാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് പ​ക​ല്‍​വെ​ളി​ച്ചം പോ​ലെ വ്യ​ക്ത​മാ​ണെ​ന്നും ഗോ​വി​ന്ദ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​തേ​സ​മ​യം നി​യ​മ​ന​ക്കോ​ഴ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പ​റ​യാ​നു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ്ര​തി​ക​രി​ച്ചു. കേ​സി​ല്‍ ഇ​പ്പോ​ള്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

നി​യ​മ​നം വാ​ഗ്ദാ​നം ചെ​യ്ത് കൈ​ക്കൂ​ലി വാ​ങ്ങി​യ​ത് ത​ന്‍റെ ബ​ന്ധു​വാ​ണെ​ന്ന് ആ​രോ​പി​ച്ച​വ​ര്‍ ഇ​പ്പോ​ള്‍ സം​സാ​രി​ക്ക​ട്ടെ. അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യ​ശേ​ഷം ത​നി​ക്കെ​തി​രേ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.