ഇടുക്കി: ചെമ്മണ്ണാറില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ കൂട്ടത്തല്ല്. ജോലിയെക്കുറിച്ചുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് സംഭവം.
ചെമ്മണ്ണാറിലുള്ള ടീ കമ്പനിയുടെ തൊഴിലാളികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. രാവിലെ കമ്പനിയിലെത്തിയപ്പോള്‍ ഇവരില്‍ ചിലര്‍ക്ക് ഇന്ന് ജോലിയുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിന് പിന്നാലെ തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതാണ് പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങിയത്.
സംഭവത്തില്‍ കേസെടുക്കുമെന്ന് പീരുമേട് പോലീസ് അറിയിച്ചു.



